കാഞ്ഞങ്ങാട്: ചിത്താരി മുക്കൂട് സി.പി.എം -ലീഗ് സംഘര്‍ഷം. നിരവധി വീടുകളും വാഹനങ്ങളും അക്രമിച്ചു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. സ്ഥലത്തെ ലീഗ്-സി.പി.എം കൊടിമരങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി പ്രദേശം സംഘര്‍ഷാവസ്ഥയിലായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മുക്കൂട് സ്‌കൂളിന് സമീപം വച്ച് മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ തായല്‍ ഹസൈനാറുടെ ദേഹത്ത് സി.പി.എമ്മുകാര്‍ കരി ഓയില്‍ ഒഴിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. രാത്രിയോടെ സംഘടിച്ച ഇരുവിഭാഗങ്ങളും കണ്ണില്‍ കണ്ട വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.
പി.സി. കുഞ്ഞബ്ദുള്ള, ഗള്‍ഫുകാരന്‍ മുഹമ്മദ്കുഞ്ഞി, അച്യുതന്‍, സി. ബാലന്‍, സി. നാരായണന്‍, എം. ഗണേശന്‍, അബ്ദുള്ള, മുഹമ്മദ് എന്നിവരുടെ വീടുകള്‍ക്കാണ് കാര്യമായ കേടുപാട് സംഭവിച്ചത്. മറ്റ് നിരവധി വീടുകളുടെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നിട്ടുണ്ട്. നാരായണന്റെ വീടിന് മുന്നിലുണ്ടായിരുന്ന ആള്‍ട്ടോ കാറും ഗണേശന്‍, അബ്ദുള്ള എന്നിവരുടെ വീട്ടമുറ്റത്തുണ്ടായിരുന്ന ബൈക്കുകളുമാണ് തകര്‍ത്തത്. കാസര്‍ക്കോട് ഡി.വൈ.എസ്.പി: തമ്പാന്‍, ഹോസ്ദുര്‍ഗ് സി.ഐ: പി.കെ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, CPM, League, Clash, Police


No comments:
Post a Comment