Latest News

ഓണപ്പറമ്പ് മദ്രസ തീവെപ്പ്: മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് ഗള്‍ഫിലേക്ക് കടന്നു

തളിപ്പറമ്പ: കൊട്ടിലയില്‍ ഇ.കെ. വിഭാഗം സുന്നികളുടെ നിയന്ത്രണത്തിലുള്ള മദ്രസ കത്തിച്ച കേസിലെ മുഖ്യപ്രതി പോലീസിനെ വെട്ടിച്ച് ഗള്‍ഫിലേക്ക് കടന്നു. ഓണപ്പറമ്പിലെ കോളാത്തിക്കണ്ടി ഉത്തക്കന്‍ സുഹൈല്‍ (22) ആണ് ദുബായിലേക്ക് കടന്നത്. കഴിഞ്ഞ മാസം 18ന് ആയിരുന്നു കൊട്ടില നൂറുല്‍ ഇസ്‌ലാം മദ്രസ അഗ്നിക്കിരയാക്കിയത്.

ഇ.കെ. വിഭാഗത്തില്‍പ്പെട്ട ചിലര്‍ തന്നെയാണ് സംഭവത്തിന് പിറകിലെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി സുഹൈലാണെന്ന് തെളിഞ്ഞിരുന്നു. തളിപ്പറമ്പ് ഡി.വൈ.എസ്.പി: കെ.എസ്. സുദര്‍ശനന്‍, സി.ഐ: എ.വി. ജോണ്‍, പഴയങ്ങാടി എസ്.ഐ: ഇ.കെ. ഷിജു എന്നിവര്‍ അടങ്ങിയ സംഘത്തെ സുഹൈലിനെ പിടികൂടാന്‍ നിയോഗിച്ചിരുന്നു. 

ഇയാള്‍ പെരിങ്ങോത്തുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് അവിടെ എത്തിയപ്പോഴേക്കും ഒറ്റപ്പാലത്തേക്ക് കടന്നിരുന്നു. ഒറ്റപ്പാലത്ത് എത്തുമ്പോള്‍ അവിടെ നിന്നും മുങ്ങി. ഇതേ തുടര്‍ന്ന് ഇയാള്‍ വിദേശത്ത് കടക്കാതിരിക്കാന്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മംഗലാപുരം വിമാനത്താവളം വഴി ദുബായിലേക്ക് കടക്കുകയായിരുന്നു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madrassa, Onaparambu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.