Latest News

എം എസ് എഫ് ഉണര്‍ത്തു ജാഥക്ക് കാസര്‍കോട് ഉജ്ജ്വല തുടക്കം


കാസര്‍കോട് : സംരക്ഷിക്കേണ്ട വിദ്യാര്‍ത്ഥിത്വം ഉണരേണ്ട സമൂഹം എന്ന മുദ്രാവാക്യവുമായി എം എസ് എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ഉണര്‍ത്തു ജാഥക്ക് കാസര്‍കോട്ട് ഉജ്ജ്വല തുടക്കമായി. 

അണങ്കൂരില്‍ ന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജാഥ ക്യാപ്റ്റരന്‍ എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് ടി പി അഷ്‌റഫ് അലിക്ക് പതാക കൈമാറി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥ ഉദ്ഘാടനം ചെയ്തു. അമ്പതു പ്രവര്‍ത്തകര്‍ സൈക്കിളിലാണ് ജാഥ നടത്തുന്നത്. ഡിസംബര്‍ പത്തിനു തിരുവന്തപുരത്ത് സമാപിക്കും.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് മുഖ്യപ്രഭാഷണം നടത്തി. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുല്‍റസാഖ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദിന്‍, സിഡ്‌കോ ചെയര്‍മാന്‍ സി ടി അഹമ്മദലി, മൊയ്തീന്‍ കൊല്ലമ്പാടി, എ അബ്ദുല്‍ റഹ്മാന്‍, എന്‍ എ അബൂബക്കര്‍, എ ഹമീദ് ഹാജി, എം എസ് എഫ് നേതാക്കളായ പി കെ ഫിറോസ്, അഫ്‌സല്‍ റഹ്മാന്‍, ഹാരിസ് കരമന, അസീസ് കളത്തൂര്‍, സമീര്‍ ഇടിയാട്ടില്‍, മുസ്തഫ തങ്ങള്‍, അബ്ദുല്‍റഹ്മാന്‍ പെരുമണ്ണം, ഷൈജാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി പി ജി മുഹമ്മദ് സ്വാഗതം പറഞ്ഞു. 

വെളളിയാഴ്ച രാവിലെ ജാഥ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും പ്രയാണം ആരംഭിക്കും. തുടര്‍ന്ന് വിദ്യാനഗര്‍, ചെര്‍ക്കള, ചട്ടഞ്ചാല്‍, ഉദുമ, ബേക്കല്‍, പൂച്ചക്കാട്, മാണിക്കോത്ത്, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും.






Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.