പത്തനംതിട്ട: മലയാലപ്പുഴയിലെ ക്വാറിയില്‍ സമരം നടത്തുന്ന തൊഴിലാളികളും ക്വാറിയുടമയും തമ്മില്‍ സംഘര്‍ഷം. ക്വാറിയുടമ കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചുവെന്ന് തൊഴിലാളികള്‍ ആരോപിച്ചു. തോക്ക് തൊഴിലാളികള്‍ പിടിച്ചെടുത്തു. സംഘര്‍ഷത്തില്‍ രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റു.
മലയാലപ്പുഴയിലെ കാവുങ്കല്‍ ഗ്രാനൈറ്റ്‌സ് എന്ന ക്വാറിയില്‍ രണ്ടു ദിവസമായി ഐഎന്‍ടിയുസി തൊഴിലാളികള്‍ സമരത്തിലായിരുന്നു. രാവിലെ ക്വാറിയില്‍ എത്തിയ ഉടമയും സമരത്തെ എതിര്‍ക്കുന്ന ഒരു വിഭാഗം തൊഴിലാളികളും ക്വാറിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. ഇതോടെ സമരക്കാരും ക്വാറിയുടമയും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്നാണ് വെടിവെയ്പ്പുണ്ടായത്.
സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തി. തൊഴിലാളികള്‍ പിടിച്ചെടുത്ത ക്വാറിയുടമയുടെ തോക്ക് പോലീസിന് കൈമാറി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Clash,Police, Case
No comments:
Post a Comment