തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശന വേളയില്‍ വി.ഡി. സതീശന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ തലയിടിച്ച് വീണ വികലാംഗയായ വൃദ്ധയുടെ മാസവരുമാനം നൂറ് രൂപ. സര്‍ക്കാരിന്റെ റേഷന്‍കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന മാസവരുമാനമാണ് നൂറ് രൂപ. എന്നാല്‍ എപിഎല്‍ വിഭാഗത്തിലാണ് ഉദ്യോഗസ്ഥര്‍ വികലാംഗയായ അസൂറാബീവിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എപിഎല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ റേഷന്‍കട വഴി ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ ഏറെ മാസങ്ങളായി അസൂറാബീവി വിഷമിച്ച് കഴിയുകയായിരുന്നു. റേഷന്‍കാര്‍ഡിലെ പിശക് തിരുത്തി ബിപിഎല്‍ കാര്‍ഡാക്കി ലഭിക്കാന്‍ കൊല്ലം കളക്ടറേറ്റില്‍ ഏറെ മാസങ്ങളായി ഈ വയോധിക കയറിയിറങ്ങി നടന്നതിന്റെ വേദന അസൂറാബിവി മാധ്യമങ്ങളോട് പങ്കുവച്ചു. വികലാംഗയും അശരണയുമായ ഇവരുടെ ന്യായമായ ആവശ്യത്തിനും അപേക്ഷയ്ക്കും മുന്നില്‍ ഉദ്യോഗസ്ഥ മേലാളന്‍മാരും കരുണകാട്ടിയില്ല.
കൊല്ലം ഇരവിപുരം കൂട്ടിക്കട തെക്കേടത്ത് തെക്കേതില്‍ വീട്ടില്‍ താമസിക്കുന്ന അസൂറാബീവിയെന്ന അറുപതുകാരി ഭര്‍ത്താവ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായതോടെ ജിവിക്കാന്‍ മാര്‍ഗമില്ലാതെ ഏറെ വിഷമിച്ചാണ് ദിവസങ്ങള്‍ തള്ളിനീക്കിയിരുന്നത്. ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മോചനവും തന്റെ റേഷന്‍കാര്‍ഡിലെ പിശകിനു പരിഹാരവും കാണാന്‍ സഹായിക്കണമെന്ന് ഈ വയോധിക പലരോടും അഭ്യര്‍ത്ഥിച്ചിരുന്നു.
ജയിലില്‍ കഴിയുന്ന ഭര്‍ത്താവിന്റെ മോചനം സാധ്യമാകാന്‍ ഒരു ലക്ഷം രൂപ മുടക്കാന്‍ തയ്യാറായാല്‍ സഹായിക്കാമെന്ന് അസൂറാബീവിയോട് ചില അഭിഭാഷകര്‍ പറഞ്ഞിരുന്നു. നിത്യവൃത്തിക്ക് വകയില്ലാത്ത ഇവര്‍ക്ക് ഈ തുക ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. ഈ ദുരിതങ്ങള്‍ എല്ലാം പേറി എന്നും ഭര്‍ത്താവിനെ കാണാന്‍ എത്തിയിരുന്ന അസൂറാബീവി പതിവു പോലെ കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയപ്പോഴാണ് എംഎല്‍എ മാരുടെ ജയില്‍ സന്ദര്‍ശന വിവരം അറിഞ്ഞത്. വി.ഡി. സതീശന്‍ അധ്യക്ഷനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളായ കെ. മുരളീധരന്‍, സി. മോയിന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, ടി.എ. അഹമ്മദ് കബീര്‍ എന്നിവരടങ്ങുന്ന സംഘം ജയില്‍ സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വികലാംഗയായ വൃദ്ധ പരാതി പറയാന്‍ ശ്രമിക്കവെ തലയിടിച്ച് നിലത്തു വീണത്.
ഇരുകാലുകള്‍ക്കും വളര്‍ച്ചയില്ലാത്ത വികലാംഗയായ വൃദ്ധ നിലത്തു വീണത് കണ്ടിട്ട് പോലും ഒരു കൈത്താങ്ങ് സഹായിക്കാനൊ കാര്യം തിരക്കാനൊ എംഎല്‍എമാരുടെ സംഘം തയ്യാറായില്ല. കൂട്ടത്തിലുണ്ടായിരുന്ന വി.ഡി.സതീശന്‍ എംഎല്‍എ ജയില്‍ ജീവനക്കാരോട് ഇവരെ എന്തിനാ കടത്തിവിട്ടതെന്ന് അമര്‍ഷത്തില്‍ ചോദിച്ചു.
സുരക്ഷാ വീഴ്ചയാകുമെന്നു ഭയന്ന ജയില്‍ ജീവനക്കാര്‍ വൃദ്ധയെ ഉടന്‍ നീക്കം ചെയ്യുകയായിരുന്നു. ജയില്‍ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എ മാര്‍ എല്ലാവരും നല്ലവരാണെന്നും ഇവരോട് കാര്യങ്ങള്‍ പറഞ്ഞാല്‍ സഹായിക്കുമെന്ന് ജയിലിന് പുറത്തുണ്ടായിരുന്നവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അസൂറാബീവി എംഎല്‍എ മാരുടെ മുന്നില്‍ പരാതി പറയാനെത്തിയത്. മക്കളില്ലാത്ത, ബന്ധുക്കളില്ലാത്ത അസൂറാബീവിയുടെ അവസ്ഥ പേറുന്ന നിരവധിയാളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ജനപ്രതിനിധികളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തിക്കെതിരേ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ജനവികാരം ആളിപ്പടരുകയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment