Latest News

അഭയകേസ് : തുടരന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവ്‌

കൊച്ചി: അഭയക്കേസില്‍ വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തുടക്കത്തിലേതടക്കമുള്ള തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇപ്പോഴത്തെ സംഘത്തിനുതന്നെ അന്വേഷണം തുടരാവുന്നതാണെന്ന്‌കോടതി പറഞ്ഞു.

ക്രൈംബ്രാഞ്ച് മുന്‍ ഡി.വൈ.എസ്.പി കെ.ടി. മൈക്കിള്‍ എന്നിവരാണ് തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സി.ബി.ഐ കോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ആവശ്യം തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടരന്വേഷണ ആവശ്യത്തെ സി.ബി.ഐ ശക്തമായി
എതിര്‍ത്തിരുന്നു.മൈക്കിളിനെ തെളിവു നശിപ്പിച്ചതിന്റെ പേരില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു.
അഭയ പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും, പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസികളില്‍നിന്ന് തെളിവെടുക്കണമെന്നും ഹര്‍ജിയില്‍
ആവശ്യമുന്നയിച്ചിട്ടുണ്ട്.അഭയയുടെ ശിരോവസ്ത്രം അടക്കമുള്ള തെളിവുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്ന് ഹര്‍ജിയില്‍ എടുത്തു പറഞ്ഞിരുന്നു.

1992 മാര്‍ച്ച് 27നാണ് കോണ്‍വെന്റിലെ കിണറില്‍ സിസ്റ്റര്‍ അഭയയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. 1993ലാണ് സി.ബി.ഐ. അഭയകേസ് ഏറ്റെടുത്തത്. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയിരുന്ന ഹര്‍ജിയും സിബിഐ കോടതി തള്ളിയിരുന്നു. കേസില്‍ തെളിവു നശിപ്പിക്കുകയും പ്രതിക്കൂട്ടില്‍ നില്‍ക്കുകയും ചെയ്യുന്ന മൈക്കിള്‍ നല്‍കിയ ഹര്‍ജിയില്‍ തുടരന്വേഷണം നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് ജോമോന്‍ ആരോപിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Sister Abhaya Case, Court Order

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.