Latest News

ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രതികളില്‍ ഒരാള്‍ പിടിയില്‍

അഹ്മദാബാദ്: ഓടിക്കൊണ്ടിരുന്ന കാറില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രതികളില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നവംബര്‍ ആദ്യമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന യുവതി ആഗ്രയിലെ ഒരുവിവാഹത്തിനു ശേഷം അഹ്മദാബാദിലേക്ക് മടങ്ങവേ കാറില്‍ വെച്ചാണ് പീഡനം ഉണ്ടായത്. കത്തികാണിച്ചു ഭീഷണിപ്പെടുത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഡിസംബര്‍ 16നു ബാബു കര്‍സന്‍ ദേശായി, രാകേഷ് പാണ്ഡ്യ, ഹബ്‌സി എന്നിവര്‍ക്കെതിരെ റമോള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

നവംബര്‍ രണ്ടിനായിരുന്നു യുവതി ബലാത്സംഗത്തിനിരയായത്. സംഭവത്തെക്കുറിച്ചു പരാതി നല്‍കിയാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായി യുവതി വെളിപ്പെടുത്തി. പിന്നീട് ഭര്‍ത്താവിന്റെ ബന്ധുക്കളുടെയും പിന്തുണ ലഭിച്ചതോടെ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി പീഡിപ്പിച്ചവരില്‍ ഒരാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. സംഘത്തിലുള്ളവരെല്ലാം വലയിലായി, എല്ലാവരേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഓഫീസര്‍ അറിയിച്ചു, പ്രതികളിലൊരാളായ രാകേഷ് പാണ്ഡ്യ പോലീസ് പിടിയിലായിടുണ്ട്.

പ്രതികള്‍ക്ക് യുവതിയെ നേരത്തെ പരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. യുവതിയും പ്രതികളും ഒരുമിച്ചാണ് ആഗ്രയിലേക്ക് പോയത്. വധുവിനെ ഒരുക്കുന്നതിനു 10,000 രൂപ നല്‍കാമെന്നും യുവതിക്ക് വാഗ്ദാനം നല്‍കിയിരുന്നു. ഒക്ടോബര്‍ 20നു ആഗ്രയിലേക്ക് പോയ ഇവര്‍ വിവാഹശേഷം നവംബര്‍ രണ്ടിനാണ് മടങ്ങിയത്. തിരിച്ചുവരുമ്പോളാണ് ബലാത്സംഗം ഉണ്ടായത്. കാറിലുള്ളവര്‍ മാറി മാറി പീഡിപ്പിച്ചതായി യുവതി പരാതിയില്‍ വ്യക്തമാക്കി. ആദ്യം ദേശായി കത്തികാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, അവശയായ തന്നെ ആഗ്രയില്‍ എത്തുന്നതുവരെ ഉപദ്രവിച്ചിരുന്നതായി യുവതി വ്യക്തമാക്കി. ആഗ്രക്കുസമീപമുള്ള വസ്ത്രാല്‍ റോഡിലുള്ള സ്വന്തം വീട്ടില്‍ യുവതിയെ ഇറക്കിവിട്ടതിനു ശേഷം, യുവതിയെ ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, case, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.