കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും സാക്ഷികളെ വിളിച്ചുവെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇതോടെ പ്രതികളുടെ ഫോണ്‍ ഉപയോഗം പോലീസ് സ്ഥിരീകരിച്ചു.
സാക്ഷികളെയും കുടുംബാംഗങ്ങളെയും പ്രതികള്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വടകര, മാഹി മേഖലകളിലേക്കാണ് പ്രതികളുടെ കൂടുതല്‍ കോളുകളും പോയിരിക്കുന്നത്. ടി.പി കേസ് വിചാരണയ്ക്കിടെ 52 സാക്ഷികളാണ് കൂറുമാറിയിരുന്നത്. ഇത് കേസിനെ പ്രതികൂലമായി ബാധിച്ചിരുന്നു.
വിവിധ കമ്പനികളുടെ 11 സിം കാര്‍ഡുകളാണ് പ്രതികള്‍ ജയിലില്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍ നാലെണ്ണം ഉപയോഗിച്ചാണ് പ്രതികള്‍ സാക്ഷികളെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നത്. ഫോണ്‍വിളി രേഖകള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലും സ്‌പെഷ്യല്‍ ബ്രാഞ്ചും ശ്രമം തുടരുകയാണ്. പ്രതികള്‍ വിളിച്ചു ഭീഷണി മുഴക്കിയ സാക്ഷികളെയും കുടുംബാംഗങ്ങളെയും നേരില്‍ കാണാനും പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ടി.പി കേസ് പ്രതികള്‍ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് ജയിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം റെയ്ഡ് നടത്തിയെങ്കിലും പ്രതികള്‍ ഉപയോഗിച്ച ഫോണുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മൈന്‍ ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ വരെ പോലീസ് ഫോണ്‍ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നു.
സംഭവത്തില്‍ ജയില്‍ വകുപ്പ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നയുടന്‍ തന്നെ ജീവനക്കാരുടെ സഹായത്തോടെ ഫോണുകള്‍ പുറത്തേക്ക് കടത്തിയെന്നാണ് പോലീസിന്റെ നിഗമനം. പ്രതികള്‍ക്ക് ജയിലിനുള്ളില്‍ ഉദ്യോഗസ്ഥരാണ് എല്ലാ സഹായവും നല്‍കിയിരുന്നതെന്നും ഇതോടെ വ്യക്തമായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, T.P.Case, Mobile, Face Book.

No comments:
Post a Comment