കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി. ബസിനു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. കാസര്‍കോട് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന് നേരെയാണ് ബുധനാഴ്ച രാത്രി 8.30 മണിയോടെ മൊഗ്രാല്‍ പുത്തൂരിനും കുമ്പളയ്ക്കും ഇടയില്‍ വെച്ച് കല്ലേറുണ്ടായത്.
സംഭവത്തില്‍ ഡ്രൈവര്‍ കൊന്നക്കാട് മാലോത്തെ ടി.എം. ജൂബിക്കാണ് (32) പരിക്കേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂബിയുടെ തോളിനാണ് പരിക്കേറ്റത്. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നും അക്രമികളെ കണ്ടാലറിയാമെന്നും ജൂബി പറഞ്ഞു. കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Buss Glass, Joobi, Police, Case

No comments:
Post a Comment