പയ്യന്നൂര്‍: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വിനോദ്കുമാറിന്റെ കൊലപാതകത്തോടെ സംഘര്‍ഷാന്തരീക്ഷത്തിലായ പയ്യന്നൂരിന്റെ മുറിവുണക്കാന്‍ കലയുടെ സാന്ത്വനം. ചൊവ്വാഴ്ച പയ്യന്നൂര്‍ നഗരത്തില്‍ 14 വേദികളിലായി കൗമാരോത്സവത്തിന്റെ ആരവമുയര്‍ന്നപ്പോള്‍ അത് മുറിവേറ്റ പയ്യന്നൂരിന് ആശ്വാസമായി.
ഏതാനും ദിവസങ്ങളായി പയ്യന്നൂര്‍ സംഘര്‍ഷഭരിതമാണ്. പാര്‍ട്ടിപ്രവര്‍ത്തകരായ രണ്ടുപേര്‍ക്ക് വെട്ടേല്‍ക്കുക കൂടി ചെയ്തതോടെ വാഹനം കത്തിക്കലും വീടിനുനേരെ അക്രമവും പ്രദേശത്ത് ദിവസവും വാര്‍ത്തകളാവുന്നതിനിടയിലാണ് നഗരത്തില്‍ 14 വേദികളിലായി കലയുടെ താളവും ശബ്ദവും ഉയര്‍ന്നത്. വേദികളില്‍ പൊതുജന പങ്കാളിത്തം ഒന്നാം ദിവസമായ ചൊവ്വാഴ്ച കുറവായിരുന്നു. അതിനുകാരണമായി സംഘാടകര്‍ ചൂണ്ടിക്കാട്ടിയതും പുറത്തെ സംഘര്‍ഷാന്തരീക്ഷമാണ്.
അക്രമവാര്‍ത്തകള്‍ക്കും ആശങ്കകള്‍ക്കും ഇടയില്‍ നഗരത്തിന് ഉത്സവാന്തരീക്ഷം തീര്‍ത്തു ജില്ലാ സ്‌കൂള്‍ കലോത്സവം. ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍നിന്നും മത്സരാര്‍ഥികളും അധ്യാപകരും കാണികളും എത്തിയതോടെ പയ്യന്നൂര്‍ നഗരം ഉത്സവലഹരിലായി.
കലോത്സവം നടക്കുന്നതിനിടയിലും ചൊവ്വാഴ്ച സി.പി.എം. ഓഫീസില്‍ പോലീസ് റെയ്ഡ് നടത്താനെത്തിയവരും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിച്ച് പ്രതിരോധിച്ചതും കലോത്സവ നഗരിയില്‍ അടക്കിപ്പിടിച്ച സംസാരമായി. കുഴപ്പങ്ങളുണ്ടാകുമോയെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ടായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പരിശോധനകള്‍ തുടരന്നതും പ്രദേശത്ത് സാമൂഹികാന്തരീക്ഷം സുഖകരമല്ലാതാക്കിയിട്ടുണ്ട്. ഇതിനിടയില്‍ നാലുദിവസം നീണ്ട കലോത്സവത്തിന് പയ്യന്നൂരില്‍ തിരിതെളിഞ്ഞത് അല്പമെങ്കിലും ആശ്വാസം പകരുന്നു.

Mathrubhumi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment