നീലേശ്വരം: പോലീസിനെക്കണ്ട് ഭയന്നോടുന്നതിനിടെ കിണറ്റില്‍വീണ യുവാക്കളില്‍ ഒരാള്‍ മരിച്ചു. കൂടെ കിണറ്റില്‍വീണ യുവാവിനെയും പോലീസ് മര്‍ദനമേറ്റ മറ്റൊരു യുവാവിനെയും നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
നീലേശ്വരം ചിറപ്പുറത്തെ കെ.വി.കുട്ടിരാമന്‍ കോമരത്തിന്റെ മകന്‍ കെ.വി.ശശിധരനാണ് (28) മരിച്ചത്. കിണറ്റില്‍വീണ ചിറപ്പുറത്തെ വി.ഗണേശനും (28) പോലീസ് മര്‍ദനമേറ്റെന്ന പരാതിയില്‍ പി.വി.സജിത്തു (27)മാണ് ആസ്പത്രിയിലുള്ളത്. ശശിധരനും ഗണേശനും ബന്ധുക്കളാണ്.
വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ നീലേശ്വരത്തിനടുത്ത ചിറപ്പുറത്താണ് സംഭവം. പെയിന്റിങ് തൊഴിലാളികളായ ഇവര്‍ ജോലികഴിഞ്ഞുവന്ന് ചിറപ്പുറം റോഡരികില്‍നിന്ന് സംസാരിക്കുന്നതിനിടെയാണ് പോലീസ് അതുവഴി വന്നത്. പോലീസിനെക്കണ്ട് ഭയന്നോടുമ്പോഴാണ് ശശിധരനും ഗണേശനും തൊട്ടടുത്ത പഴയ ദിനേശ്ബീഡി കമ്പനിയിലെ കിണറില്‍ വീണതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡില്‍ത്തന്നെ നിന്ന സജിത്തിനെ പോലീസ് മര്‍ദിച്ചതായും പരാതിയുണ്ട്.
ഏറെനേരത്തിനുശേഷമാണ് യുവാക്കള്‍ കിണറ്റില്‍ വീണ വിവരം നാട്ടുകാര്‍ അറിഞ്ഞത്. കാഞ്ഞങ്ങാട്ട് നിന്ന് അഗ്‌നിശമനസേനയെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. അപ്പോഴേക്കും ശശിധരന്‍ മരിച്ചു. വിവരമറിഞ്ഞ് ആസ്പത്രിയിലും പോലീസ് സ്റ്റേഷനിലും നൂറുകണക്കിനാളുകളെത്തി. ഡിവൈ.എസ്.പി. പി.തമ്പാന്‍, സി.ഐ. ടി.എന്‍.സജീവ് എന്നിവരും നാട്ടുകാരുമായും പോലിസ് സ്റ്റേഷനില്‍ വാക്തര്‍ക്കമുണ്ടായി. കുഞ്ഞമ്മയാണ് മരിച്ച ശശിധരന്റെ അമ്മ. സഹോദരങ്ങള്‍: കെ.വി.ഗംഗാധരന്‍, കെ.വി.ശ്രീധരന്‍, കെ.വി.മുരളീധരന്‍ (ഗള്‍ഫ്), രാധ, ശ്രീജയ, ശ്രീകല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment