കല്‍പ്പറ്റ: രണ്ടു വര്‍ഷമായി ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്ന് പ്രീ പ്രൈമറി അദ്ധ്യാപികമാര്‍ ആത്മഹത്യാ ഭീഷണിയുമായി കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് മുകളില്‍ കയറി. വിവരമറിഞ്ഞ് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
വയനാട് സ്വദേശികളായ ലിസി, പ്രതിഭ, സുജാത എന്നീ മൂന്നു പ്രി പ്രൈമറി സ്‌കൂള്‍ അദ്ധ്യാപികമാരാണ് വ്യാഴാഴ്ച രാവിലെ 10.30 ഓടെ ആത്മഹത്യാ ഭീഷണി മുഴക്കി സിവില്‍ സ്റ്റേഷനു മുകളില്‍ കയറിയത്. നേരത്തേ ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് 5 അദ്ധ്യാപികമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ല.
ഇവര്‍ക്ക് 2012 ആഗസ്റ്റ് മുതല്‍ ശമ്പളം തടഞ്ഞു വെച്ചിരിക്കുകയാണ്. പ്രതിമാസം 5000രൂപ ഓണറേറിയം ഇവര്‍ക്ക് നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ശമ്പള കുടിശ്ശികയോ ഓണറേറിയമോ നല്‍കാത്തതിനെ തുടര്‍ന്നാണ് ഇവര്‍ കലക്റ്ററേറ്റ് കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടാന്‍ തുനിയുന്നത്.
എഡിഎമ്മിന്റെ നേതൃത്വത്തില്‍ അദ്ധ്യാപികമാരുമായി ചര്‍ച്ച നടത്താനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. വിവിധ അദ്ധ്യാപക സംഘടനകളും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Teachers, salary, Police, Court

No comments:
Post a Comment