കാഞ്ഞങ്ങാട്: 2011-ല്‍ കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും നടന്ന കലാപത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത നൂറില്‍പരം കേസുകളില്‍ മൂന്നുകേസുകളുടെ കുറ്റപത്രം കൂടി ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതിയില്‍ സമര്‍പ്പിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
2011 ഒക്‌ടോബര്‍ 11ന് രാത്രി അജാനൂര്‍ കടപ്പുറത്തെ മുസ്ലിം ലീഗ് നേതാവ് മൈത്രി മഹലിലെ എ.ഹമീദ് ഹാജിയുടെ വീടിന്റെ ജനല്‍ഗ്ലാസുകള്‍, പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസുകള്‍ എന്നിവ തകര്‍ത്ത കേസില്‍ കൊളവയല്‍ ഇട്ടമ്മലിലെ ഭാസ്‌കരന്റെ മകന്‍ എ.പി. ദിനേശ് (19), ഇട്ടമ്മല്‍ അഞ്ഞൂറാന്‍ സുരേഷിന്റെ മകന്‍ സുജിത്ത് (19), ഇക്ബാല്‍ സ്‌കൂളിന് സമീപത്തെ മധുസൂദനന്റെ മകന്‍ രാഹുല്‍ (19), വസന്തന്റെ മകന്‍ വി ഷ്ണു (19), എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2011 ഒക്‌ടേബര്‍ 11ന് വൈകിട്ട് അലാമിപ്പള്ളി ലക്ഷ്മി നഗറിലെ അറയില്‍ ഭഗവതി ദേവസ്ഥാനത്തെ ഭണ്ഡാരവും ഭസ്മപാത്രവും അടിച്ചു തകര്‍ക്കുകയും സംഭവം കണ്ടുനിന്ന സമീപത്തുള്ളവീട്ടുകാരെയും വീടിനും കല്ലെറിഞ്ഞതിനും ആറങ്ങാടി കുളിയങ്കാലിലെ പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുത്തലിബ് (35), അബ്ദുല്ലയുടെ മകന്‍ സലാം (35), കൂളിയങ്കാലിലെ അബൂബക്കറിന്റെ മകന്‍ തന്‍ഫീര്‍ (23), ആറങ്ങാടി ഇബ്രാഹിമിന്റെ മകന്‍ എന്‍.പി. അഷ്‌റഫ് (23), കാസിം കുഞ്ഞബ്ദുല്ലയുടെ മകന്‍ തൗസീഫ് (24) എന്നിവര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചു.
മൂവാരിക്കുണ്ടിലെ രാഘവന്റെ വീട്ടില്‍ കയറി ഭാര്യ സരോജിനിയെ മര്‍ദ്ദിച്ച് തള്ളിയിടുകയും ജനല്‍ ഗ്ലാസ് തകര്‍ക്കുകയും ചെയ്തതിന് ടി.പി. അലവിക്കുട്ടി മാഷ് (61), മകന്‍ ടി.പി. ഷമീര്‍ (27), കുഞ്ഞബ്ദുല്ലയുടെ മകന്‍ മൊയ്തു (32), മുഹമ്മദിന്റെ മകന്‍ ഷെരീഫ് മുഹമ്മദ് (20), ബഷീറിന്റെ മകന്‍ അസീസ് (25), മറിയത്തിന്റെ മകന്‍ നിസാര്‍ (25), അസൈനാറിന്റെ മകന്‍ സക്കീര്‍ (25), സഫിയയുടെ മകന്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ചതാണ് മൂന്നാമത്തെ കുറ്റപത്രം. ഇതോടെ പതിനഞ്ചോളം കേസുകളില്‍ കുറ്റപത്രമായി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment