തിരുവനന്തപുരം: നിയമസഭയിലെ ലിഫ്റ്റില്‍ എം.എല്‍.എമാര്‍ കുടുങ്ങി. പാറശ്ശാല എം.എല്‍.എ. എ ടി ജോര്‍ജും ഉദുമ എം.എല്‍.എ. കെ കുഞ്ഞിരാമനും അടക്കമുള്ളവരാണു മുക്കാല്‍ മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയത്.
ധനവിനിയോഗ ബില്ലില്‍ നടന്ന വോട്ടെടുപ്പില്‍ പങ്കെടുത്തശേഷം ഉച്ചയൂണിനു പുറത്തുവരവേ, ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു സംഭവം. ഒന്നാംനിലയില്‍ നിന്ന് ഒപ്പം ലിഫ്റ്റില്‍ കയറിയ ആറ്റിങ്ങല്‍ എം.എല്‍.എ. ബി സത്യനെ നാലാംനിലയിലാക്കിയ ശേഷം താഴേക്കുവരുമ്പോള്‍ രണ്ടാംനിലയ്ക്കും മൂന്നാംനിലയ്ക്കും ഇടയില്‍ ലിഫ്റ്റ് കുടുങ്ങുകയായിരുന്നു. ലിഫ്റ്റ് ഓപറേറ്റര്‍ ഉടന്‍ അധികൃതരെ ഫോണില്‍ അറിയിച്ചു. 40 മിനിറ്റിനു ശേഷമാണു ലിഫ്റ്റ് പ്രവര്‍ത്തിപ്പിച്ച് എം.എല്‍.എമാരെ പുറത്തിറക്കാനായത്.

No comments:
Post a Comment