കാഞ്ഞങ്ങാട്: സിപിഐ എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം വി ബാലകൃഷ്ണനെ (45) കുത്തിക്കൊന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,
യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് മാങ്ങാട് ആര്യടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (24), ആര്യടുക്കത്തെ സുരേഷ് (24) എന്നിവര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.
കൊലക്കേസില്‍ കുട്ടാപ്പി ഒന്നാം പ്രതിയും സുരേഷ് മൂന്നാം പ്രതിയുമാണ്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി ഷുക്കൂര്‍ ശക്തമായി എതിര്‍ത്തു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
2013 സെപ്തംബര്‍ 16ന് രാത്രിയാണ് ബാലകൃഷ്ണന്‍ കൊല്ലപ്പെട്ടത്. ബന്ധുവിന്റെ മരണവീട്ടില്‍ പോയി സ്വന്തം വീട്ടിലേക്ക് മോട്ടോര്‍ ബൈക്കില്‍ തിരിച്ചുവരുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കേസിലെ രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. ഡിസിസി ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളു നായരുടെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ഷിബു കടവങ്ങാനവും ഐഎന്‍ടിയുസി നേതാവ് മജീദുമാണ് ഒളിവില്‍ കഴിയുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment