Latest News

നരേന്ദ്ര മോദിയെ കഷ്ണങ്ങളായി നുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

ന്യൂഡല്‍ഹി: ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ കഷ്ണങ്ങളായി നുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍. യു.പി.യിലെ സഹര്‍നാപുര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാര്‍ഥി ഇംറാന്‍ മസൂദാണ് അറസ്റ്റിലായത്.

'മോദി ഉത്തര്‍പ്രദേശിനെ ഗുജറാത്താക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ അയാളെ കഷ്ണങ്ങളായി നുറുക്കും. ആക്രമിക്കപ്പെടുന്നതിലോ കൊല്ലപ്പെടുന്നതിലോ എനിക്ക് ഭയമൊന്നുമില്ല. ഞാന്‍ മോദിക്കെതിരെ പൊരുതും. അയാള്‍ ചിന്തിക്കുന്നത് യു. പി. ഗുജറാത്താണെന്നാണ്. ഗുജറാത്തില്‍ നാലുശതമാനം മുസ്ലിങ്ങളേ ഉള്ളൂവെങ്കില്‍ യു.പി.യില്‍ 42 ശതമാനമുണ്ട്'- എന്നിങ്ങനെയായിരുന്നു മസൂദിന്റെ പ്രസംഗം.

മസൂദിന്റെ പ്രസംഗം ഇന്റര്‍നെറ്റ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. പ്രസംഗം വിവാദമായതിനെത്തുടര്‍ന്ന് മസൂദ് ഖേദം പ്രകടിപ്പിച്ചു. ആവേശത്തില്‍ പറഞ്ഞുപോയെന്നാണ് വിശദീകരണം.

വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതസ്പര്‍ധ വളര്‍ത്തല്‍, സമാധാന അന്തരീക്ഷം തകര്‍ക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് മസൂദിനെതിരെ ചുമത്തിയിരിക്കുന്നത്. ഇവയില്‍ പലതും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. പ്രസംഗത്തിന്റെ വീഡിയോ തിരഞ്ഞെടുപ്പു കമ്മീഷന് അയച്ചു കൊടുത്തിട്ടുണ്ട്. പ്രസംഗത്തെക്കുറിച്ച് ബി.ജെ.പി.യുടെ ഉന്നതനേതാക്കള്‍ ശനിയാഴ്ച തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കും.

വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ സഹര്‍നാപുരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്താനിരുന്ന റാലി ഉപേക്ഷിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.















Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi.  Narendra Modi, Police, Case, Arrested.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.