
ഉദുമ: സഹപാഠികളുടെ അപവാദ പ്രചരണത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയില്‍ വെച്ച് വെളളിയാഴ്ച ഉച്ചയ്ക്ക് മരിച്ച ഉദുമ പാക്യാരയിലെ ഷംസീനയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ പാക്യാര ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
രാത്രി 8 മണിയോടെ മംഗലാപുരം എ.ജെ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തളങ്കര മാലിക്ദീനാറില്‍ വെച്ച് മൃതദേഹം കുളിപ്പിച്ച് രാത്രി 10 മണിയോട പാക്യാര ബദരിയ്യ നഗറിലെ വീട്ടിലെത്തിക്കുകയാരുന്നു.
അപ്പോഴേക്കും നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകളെത്തിയുന്നു. അരമണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം 11 മണിയോടെ കബറടക്കി. മാലിക്ദീനാര്‍ ജുമാ മസ്ജിദിലും പാക്യാര ജുമാ മസ്ജിദിലും നടന്ന ജനാസ നിസ്‌കാരത്തില്‍ നൂറ് കണക്കിനാളുകള്‍ സംബന്ധിച്ചു.
പാലക്കുന്ന് കരിപ്പോടിയിലെ ഗ്രീന്‍വുഡ് വനിതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനിയായ ഷംസീന കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പാക്യാര ബദരിയ്യ നഗറിലുളള വാടക വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
രണ്ടാഴ്ച മുമ്പ് കേളേജിലെ ഒരു വിദ്യാര്‍ത്ഥിനയുടെ മൊബൈര്‍ ഫോണ്‍ കാണാതവുകയും പിന്നീട് ക്ലാസ്സ് മുറിയില്‍ വെച്ച് ഈ ഫോണ്‍ തിരിച്ചു കിട്ടുകയും ചെയ്തിരുന്നു. എന്നാല്‍ മൊബൈല്‍ ഷംസീനയാണ് മോഷ്ടിച്ചതെന്ന് അപവാദ പ്രചരണം നടത്തിയിരുന്നു. ഈ ആരോപണം കേളേജിലെ ഒരു അധ്യാപികയുടെ ഭാഗത്ത് നിന്നും ഉയര്‍ന്നതോടെ മാനസികമായി തകര്‍ന്ന ഷംസീന ആത്മഹത്യയ്ക്ക് മുതിരുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment