കണ്ണൂര്‍: ഭര്‍ത്താവ് അപകടത്തില്‍ മരണപ്പെട്ടതില്‍ മനംനൊന്ത് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കിയ സംഭവം വായാട്ടു പറമ്പ്, താവുകുന്ന് പ്രദേശങ്ങളെ കണ്ണീരിലാഴ്ത്തി. താവുകുന്ന് ബക്കിരി മലയിലെ പുളളിക്കാട്ടില്‍ ജോയി (മാത്യു)-അന്നമ്മ്യു ദമ്പതികളുടെ മകള്‍ ജിപ്‌സി (26)യാണ് മകള്‍ നയന (ഒന്നര)യെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ജിപ്‌സിയെ വീടിനുളളില്‍ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ മുറിയിലുണ്ടായിരുന്ന ബക്കറ്റില്‍ മുങ്ങി മരിച്ച നിലയിലുമാണ് കെണ്ടത്തിയത്.
ജിപ്‌സിയുടെ ഭര്‍ത്താവ് കോട്ടയം വൈക്കം ചെമ്പിലെപട്ടാലയ്ക്കല്‍ സാജന്‍ (33)കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ചെമ്പ് ഹൈവേയില്‍ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു. ചെമ്പില്‍ വര്‍ക്ക്‌ഷോപ്പ്യു് തൊഴിലാളിയായിരുന്നു സാജന്‍.
പ്രണയ വിവാഹമായിരുന്നു ഇരുവരുടെയും. സാജന്റെ മരണ ശേഷം മാനസികമായി ആകെ തകര്‍ന്ന നിലയിലായിരുന്ന ജിപ്‌സിയെ ബന്ധുക്കള്‍വൈക്കത്ത് നിന്ന് സ്വന്തം വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന് താവുകുന്നിലെ വീട്ടില്‍ താമസിച്ചു വരുന്നതിനിടെയാണ് പ്രിയ ഭര്‍ത്താവിന്റെ അടുത്തേക്ക് മകളെയും കൊണ്ട് ജിപ്‌സിയും യാത്രയായത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇരു മൃതദേ ങ്ങളും ഉച്ചയോടെ വീട്ടിലെത്തിച്ചു. കരുവഞ്ചാലില്‍ ഓട്ടോ ഡ്രൈവറായ ജിന്‍സ് ജിപ്‌സിയുടെ സഹോദരനാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment