Latest News

ലക്ഷദ്വീപിലെ പ്രചരണത്തിന് ബോര്‍ഡുകള്‍ കാഞ്ഞങ്ങാട്ട് നിന്ന്

കാഞ്ഞങ്ങാട് : കേരളത്തോട് സാമ്യമുള്ള ലക്ഷദ്വീപില്‍ ലോകസഭാ തിരഞ്ഞെടുപ്പിന് കാഞ്ഞങ്ങാട് ടെച്ച്. ഇലക്ഷന്‍ പ്രചരണത്തിന് കടല്‍ക്കടന്ന് കാഞ്ഞങ്ങാട്ട് നിന്ന് ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ എത്തിച്ച് കൊടുക്കുന്നു.

ലക്ഷദ്വീപ് പാര്‍ലിമെന്റിലെ സി പി എം സ്ഥാനാര്‍ത്ഥി ഡോ. അബ്ദുള്‍ മുനീറിന് വേണ്ടിയാണ് ബഹുവര്‍ണ്ണത്തിലുള്ള കൂറ്റന്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകളും ഷീറ്റുകളും കാഞ്ഞങ്ങാട്ടെ റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ഐമാക്‌സ് ഫ്‌ളക്‌സ്‌ പ്രിന്റിംഗ് സ്ഥാപനത്തില്‍ നിന്ന് തയ്യാറാക്കി വരുന്നത്.
ഏതാണ്ട് അഞ്ഞൂറോളം ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ കൊച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം ലക്ഷദ്വീപിലേക്ക് അയച്ച് കൊടുക്കും.
കാസര്‍കോട്ടെ ബി ജെ പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് വേണ്ടിയുള്ള ഫ്‌ളക്‌സ്‌ ബോര്‍ഡും തയ്യാറായി വരുന്നുണ്ട്. ഇലക്ഷന്‍ പ്രഖ്യാപിച്ചതോടെ വിവിധ ഫ്‌ളക്‌സ്‌ പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ ബോര്‍ഡുകളുടെ നിര്‍മ്മാണം തകൃതിയായി നടന്ന് വരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.