മകന് നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി കഴിയുകയായിരുന്ന ആത്തിക്ക ഉമ്മയുടെ സങ്കടം സിദ്ദീഖിനെ കണ്ടതോടെ അണപൊട്ടിയൊഴുകി. 'അക്രമ രാഷ്ട്രീയത്തിനെതിരെ താന്‍ എന്നും ദുആ ചെയ്യാറുണ്ടെന്നും എന്റെ ഗതികേട് ഒരമ്മയ്ക്കും ഇനിയുണ്ടാവരുതെന്നും' ആത്തിക്ക ഉമ്മ പറഞ്ഞു. സഹോദരന് ഷഫീക്ക് അടക്കമുള്ള ഷുക്കൂറിന്റെ കുടുംബാംഗങ്ങളെയും സ്ഥാനാര്‍ത്ഥി സാന്ത്വനിപ്പിച്ചു. നേരത്തെ ഷുക്കൂറിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തിയാണ് ടി. സിദ്ദീഖ് കല്യാശേരി മണ്ഡലത്തിലെ ശനിയാഴ്ചത്തെ പ്രചാരണത്തിന് തുടക്കമിട്ടത്.
പി.പി. മുഹമ്മദ്കുഞ്ഞി അരിയില്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. എം.എല്‍.എമാരായ ബെന്നി ബെഹ്നാന്, ഹൈബി ഈഡന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി, ഡി.സി.സി പ്രസിഡണ്ട് കെ. സുരേന്ദ്രന്, മുസ്ലിംലീഗ് നേതാവ് വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി, എം.സി. ഖമറുദ്ദീന്, ടി. ജനാര്ദ്ദനന്, അബൂബക്കര്‍ മാവിച്ചേരി, നൗഷാദ് പട്ടുവം, ഹാമിദ് മാസ്റ്റര്‍ അരിയില്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thaliparamba, Siddique, Shukkur House.
No comments:
Post a Comment