കാസര്‍കോട്: കാസര്‍കോട് ലോകസഭ മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി അഡ്വ.ടി.സിദ്ധീഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാറ്റിത്തിന് ഒരു വോട്ട് എന്ന മുദ്രാവാക്യവുമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട നൂറു കേന്ദ്രങ്ങളില്‍ തൊഴിലാളി സദസ്സുകള്‍ സംഘടിപ്പിക്കാന്‍ എസ്.ടി.യു നേതൃയോഗം തീരുമാനിച്ചു.
കാസര്‍കോടിന്റെ സമഗ്ര വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുമുള്ള വ്യവസായിക-കാര്‍ഷിക മുന്നേറ്റത്തിനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇ.എസ്.ഐയുടെ പരിധിയില്‍വരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ചികിത്സക്കായി ഇ.എസ്.ഐ ആസ്പത്രിയില്ലാത്ത മണ്ഡലമാണ് കാസര്‍കോട്. സാധാരണക്കാരും തൊഴിലാളികളും മാറ്റം ആഗ്രഹിക്കുകയാണെന്നും മാറ്റിന് ഒരു വോട്ട് എന്ന പ്രമേയവുമായി നടത്തുന്ന തൊഴിലാളി സദസ്സുകള്‍ വിജയിപ്പിക്കണമെന്നും യോഗം അഭ്യാര്‍ത്ഥിച്ചു.
പ്രസിഡണ്ട് കെ.പി.മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. എ.അഹമ്മദ് ഹാജി, ബി.കെ.അബ്ദുസമദ്, എന്‍.എ.അബ്ദുല്‍ഖാദര്‍, ടി.അബ്ദുല്‍ റഹ്മാന് മേസ്ത്രി, ശരീഫ് കൊടവഞ്ചി, അബ്ദുല്‍ റഹ്മാന് ബന്തിയോട്, കുഞ്ഞാമദ് കല്ലുരാവി പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment