Latest News

ആചാരങ്ങള്‍ തെറ്റിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിദാനത്തെത്തിയത്‌ വിവാദത്തില്‍

ശബരിമല: ക്ഷേത്രത്തിലെ ആചാരങ്ങള്‍ തെറ്റിച്ച് ശബരിമല മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തി തൊഴുതി മടങ്ങിയത് വിവാദത്തില്‍. മേല്‍ശാന്തി പി.എന്‍ നാരായണന്‍ നമ്പൂതിരിയുടെ 12 വയസുള്ള മകളാണ് കഴിഞ്ഞദിവസം സന്നിധാനത്തെത്തിയത്.

10നും 50 ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ മലകയറരുതെന്ന ആചാര തെറ്റിച്ചുകൊണ്ടാണ് പെണ്‍കുട്ടി സന്നിധാനത്തെത്തിയതെന്ന് പറയുന്നു. മല കയറി തുടങ്ങിയപ്പോള്‍ തന്നെ ഗണപതികോവിലിന് സമീപം പോലീസ് ഇവരെ തടഞ്ഞിരുന്നെങ്കിലും മേല്‍ശാന്തിയുടെ മകളാണെന്ന് പറഞ്ഞ് കയറ്റിവിടുകയായിരുന്നു.

സന്നിധാനത്തെത്തിയ പെണ്‍കുട്ടി പടിപൂജയില്‍ പങ്കുകൊള്ളാനെത്തിയെങ്കിലും അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ പ്രായത്തില്‍ സംശയം പ്രകടിപ്പിച്ച് തടയാന്‍ ഒരുങ്ങിയതോടെ കുട്ടിയെ മേല്‍ശാന്തിയുടെ മുറിയിലേക്ക് മാറ്റി. പെണ്‍കുട്ടിയെ പിന്നീട് ട്രാക്ടറില്‍ പമ്പയില്‍ എത്തിക്കുകയായിരുന്നു.

ശബരിമലയിലെ സി.സി.ടി.വികളിലെല്ലാം മേല്‍ശാന്തിയുടെ മകള്‍ സന്നിധാനത്തെത്തിയതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പരാതി കിട്ടിയാല്‍ അന്വേഷിക്കാമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News Sabharimala, Temple. 


GREENWOODS
PUBLIC SCHOOL & JUNIOR COLLEGE
A.K. Road, P.O. Bekal, Kasaragod
ADMISSION OPEN FOR LOWER KINDERGARTEN -LKG
(Age Eligibility : 3½ years as on 01-06-2014)
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
For more details, contact Admission Counsellor
Ph : 9895688729, 0467 3255688, 2265566, 2239566
Email:greenwoodsschool@gmail.com
website: www.bekalgreenwoodsschool.com

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.