തന്റെ മാരകമായ ശൈലി കൊണ്ട് ബോക്‌സിങ് റിങ്ങില്‍ ഹ്യൂറിക്കെയ്ന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന റൂബിന്‍ കാര്‍ട്ടര്‍ കൂടുതല്‍ പ്രശസ്തന്‍ റിങ്ങിലെ നേട്ടങ്ങള്‍ക്കായിരുന്നില്ല. മുന്‍ ലോക മിഡില്‍വെയ്റ്റ് ചാമ്പ്യനായ കാര്‍ട്ടര്‍ക്ക് വര്‍ണവിവേചനത്തിന്റെ ഇരയായി 19 വര്‍ഷം ജയില്‍വാസമനുഷ്ഠിക്കേണ്ടിവന്നിരുന്നു. മൂന്ന് കൊലപാതകക്കേസുകള്‍ ഭരണകൂടം ജയിലിലിട്ട കാര്‍ട്ടര്‍ ജയില്‍മോചനത്തിനുശേഷം തന്റെ ജീവിതം മനുഷ്യാവകാശ സംരക്ഷണത്തിനുവേണ്ടി ഉഴിഞ്ഞുവയ്ക്കുകയായിരുന്നു. കാര്‍ട്ടറുടെ ഈ സംഭവബഹുലമായ ജീവിതമാണ് ഡെന്‍സില്‍ വാഷിങ്ടണ്‍ വേഷമിട്ട നോര്‍മന്‍ ജെവിസണിന്റെ ദി ഹ്യൂറിക്കെയ്ന്‍ എന്ന ചിത്രത്തിന്റെയും ബോബ് ഡിലന്റെ ഹ്യൂറിക്കെയ്ന്‍ എന്ന അതിപ്രശസ്തമായ ഗാനത്തിന്റെയും പ്രമേയം.
1937ല്‍ ന്യൂജേഴ്‌സിയിലെ ക്ലിഫ്ടണിലായിരുന്നു ഏഴംഗ കുടുംബത്തിലെ ഏറ്റവും ഇളയവനായി കാര്‍ട്ടറുടെ ജനനം. പതിനാലാം വയസ്സില്‍ മോശം കൂട്ടുകെട്ടുകള്‍ കാര്‍ട്ടറെ എത്തിച്ചത് ദുര്‍ഗുണ പരിഹാര പാഠശാലയില്‍ . അവിടെ നിന്ന് രക്ഷപ്പെട്ട് നേരെയെിയത് സൈന്യത്തില്‍ . ഇവിടെ വച്ചാണ് റിങ്ങിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നത്. അന്ന് സൈനിക ടീമിലെ കരുത്തനായിരുന്ന നെല്‍സണ്‍ ഗ്ലെന്നിനെ ഇടിച്ചിട്ടാണ് പ്രശസ്തിയിലേയ്ക്ക് ഉയരുന്നത്. 1961ല്‍ പ്രൊഫഷണല്‍ കരിയര്‍ ആരംഭിച്ചു. അഞ്ചടി എട്ടിഞ്ച് മാത്രമേ ഉയരമുണ്ടായിരുന്നുള്ളൂവെങ്കിലും മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ മൊട്ടത്തലയും നീണ്ട മീശയുമായി കൊടുങ്കാറ്റു കണക്ക് പൊരുതിയ കാര്‍ട്ടര്‍ എതിരാളികള്‍ക്ക് ഒരു പേടിസ്വപ്‌നം തന്നെയായിരുന്നു.
നാല്‍പ്പതുകളിലെ ഇതിഹാസമായിരുന്ന ടോണി സെലയുമായായിട്ടായിരുന്നു അന്ന് കാര്‍ട്ടര്‍ താരതമ്യം ചെയ്യപ്പെട്ടിരുന്നത്. 1954ലാണ് 51 വിജയങ്ങളോടെ യൂറോപ്പ്യന്‍ ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് ചാമ്പ്യനായത്. 56ല്‍ സൈന്യത്തില്‍ നിന്ന് വിട്ടു. 1963ല്‍ ഫ്ലോറന്റിനോ ഫെര്‍ണാണ്ടസിനെ 69 സെക്കന്‍ഡ് കൊണ്ട് ഇടിച്ചിട്ടാണ് ലോകചാമ്പ്യനായത്. ഭാവി ചാമ്പ്യന്മാരായ ജിമ്മി എല്ലിസ്, എമിലി ഗ്രിഫിത്ത് എന്നിവരും കാര്‍ട്ടറുടെ കൈക്കരുത്ത് ശരിക്കും രുചിച്ചവരാണ്. ഇതിനിടെ റൂബിന്‍ കാര്‍ട്ടര്‍ മിഡല്‍വെയ്റ്റില്‍ ലോകകിരീടം ഉള്‍പ്പെടെ 27 കിരീടങ്ങളാണ് സ്വന്തമാക്കിയത്. ഇതില്‍ 19 എണ്ണം നോക്കൗട്ടായിരുന്നു.
1966 ജൂണ്‍ പതിനേഴിനാണ് കാര്‍ട്ടറുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. പാറ്റേഴ്‌സണിലെ ലാഫെയ്റ്റി ഗ്രില്ലില്‍ രണ്ട് പുരുഷന്മാരും ഒരു സത്രീയും വെടിയേറ്റ് മരിച്ചു. ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കാര്‍ട്ടറെയും സുഹൃത്ത് ജോണ്‍ അര്‍ട്ടിസിനെയും പിടികൂടി. കൊലപാതകികള്‍ സഞ്ചരിച്ച കാറിന്റെ നിറമായിരുന്നു കാര്‍ട്ടറുടെ കാറിനും. ഇതാണ് വിനയായത്. പോലീസ് സ്‌റ്റേഷനില്‍ നുണപരിശോധനയ്ക്ക് വിധേയരാക്കിയ കാര്‍ട്ടറിനെയും കൂട്ടുകാരനെയും വെള്ളക്കാര്‍ മാത്രമടങ്ങുന്ന ജൂറി കുറ്റക്കാരെന്ന് വിധിച്ച് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കാര്‍ട്ടര്‍ക്കെതിരെ മൊഴി നല്‍കിയവര്‍ പിന്നീട് അധികൃതര്‍ തങ്ങള്‍ അധികൃതരുടെ ഭീഷണിക്ക് വിധേയരാവുകയാണുണ്ടായതെന്ന് പിന്നീട് വെളിപ്പെടുത്തിയിരുന്നു.
1976ല്‍ ജയില്‍മോചിതനായതോടെ കാര്‍ട്ടറുടെ കീര്‍ത്തി ലോകമെങ്ങുമെത്തിയിരുന്നു. മനുഷ്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ സജീവമായ കാര്‍ട്ടര്‍ക്ക് ബോബ് ഡിലന്‍ , മുഹമ്മദലി തുടങ്ങിയവര്‍ പിന്തുണയുമായി എത്തിയിരുന്നു. ഡോ. മാര്‍ട്ടന്‍ ലൂഥര്‍ കിങ്ങിന്റെ വാഷിങ്ടണ്‍ മാര്‍ച്ചിലും സജീവമായി പങ്കെടുത്തിരുന്നു.
എന്നാല്‍ , പഴയ കേസിന്റെ പുനര്‍വിചാരണയെ തുടര്‍ന്ന് വീണ്ടും ജയിലിലായ കാര്‍ട്ടര്‍ 1985ലാണ് പിന്നീട് ജയില്‍മോചിതനാവുന്നത്. 49 വര്‍ഷം നരകത്തിലും പിന്നീടുള്ള 28 വര്‍ഷം സ്വര്‍ഗത്തിലുമായിരുന്നുവെന്നാണ് കാര്‍ട്ടര്‍ ഒരിക്കല്‍ അനുസ്മരിച്ചത്. എത്ര വൈകിയാലും സത്യവും നീതിയും തന്നെ ജയിക്കുക തന്നെ ചെയ്യും-കാര്‍ട്ടര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
പിന്നീട് ടൊറന്റോവിലെത്തിയ കാര്‍ട്ടര്‍ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കും ജയില്‍ശിക്ഷ അനുഭവിക്കുന്ന നിരപരാധികള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കി. സംഭവബഹുലമായ തന്റെ ജീവിതകഥ ദി സിക്‌സ്റ്റീന്‍ത്ത് റൗണ്ട്: ഫ്രം നമ്പര്‍ വണ്‍ കണ്‍ഡന്‍ഡര്‍ ടു നമ്പര്‍ 45472 എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പവും വേദി പങ്കിട്ടിട്ടുണ്ട് കാര്‍ട്ടര്‍ .

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Boxing, America, Rubin Carten.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment