മഞ്ചേരി: പയ്യനാട് ചോലക്കലില്‍ എ പി വിഭാഗം സുന്നി പ്രവര്‍ത്തകനായ പയ്യനാട് മണ്ണാരമ്മല്‍ മുസ്ല്യാരകത്ത് മുഹമ്മദ് മകന്‍ കുഞ്ഞബ്ദുള്ള (42) യെ മര്‍ദ്ദിച്ച ഇ കെ വിഭാഗം സുന്നീ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്ക് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തടവും പിഴയും ശിക്ഷ വിധിച്ചു.
പയ്യനാട് സ്വദേശികളായ കളത്തിങ്ങല്‍ ഹംസ (44), വടക്കാങ്ങര പന്നിക്കോടന്‍ കുഞ്ഞിമുഹമ്മദ് (42), മുക്കം മുരിങ്ങത്ത് നിഷാദ് (31), മുക്കം ചുണ്ടിയന്‍ മൂച്ചി ഫൈസല്‍ ബാബു (32), മുക്കം ചിറക്കല്‍ മുഹമ്മദ് സലീം (28), വടക്കാങ്ങര കാരാപ്പറമ്പന്‍ അബ്ദുറഹിമാന്‍ (39), മുക്കം മഞ്ചേരി തൊടി കുഞ്ഞലവി (36) എന്നിവരെയാണ് ശിക്ഷിച്ചത്.
ഒന്നാം പ്രതി ഹംസക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 326 (ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍) വകുപ്പനുസരിച്ച് രണ്ടുകൊല്ലം തടവ് 3000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവ്, മറ്റു പ്രതികള്‍ക്ക് ഒരു വര്‍ഷം തടവ് 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ.
പുറമെ 143ാം വകുപ്പനുസരിച്ച് കുറ്റകരമായി സംഘം ചേര്‍ന്നതിന് ഒരുമാസത്തെയും 148 വകുപ്പനുസരിച്ച് ലഹള നടത്തിയതിന് രണ്ടു മാസത്തെയും തടവ് എല്ലാ പ്രതികളും അനുഭവിക്കണം. ഓരോ വകുപ്പനുസരിച്ചും ശിക്ഷ വെവ്വേറെ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
2010 മെയ് 29ന് വൈകീട്ട് അഞ്ചു മണിക്ക് പയ്യനാട് മസ്ജിദുന്നൂര്‍ പരിസരത്താണ് അക്രമ സംഭവം അരങ്ങേറിയത്. മെയ് 28ന് നടന്ന പയ്യനാട് നൂറുല്‍ ഹൂദാ മദ്രസ ജനറല്‍ ബോഡി യോഗത്തില്‍ ഇരു വിഭാഗം സുന്നികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് എ പി വിഭാഗം നടത്താനുദ്ദേശിച്ചിരുന്ന പ്രതിഷേധ പ്രകടനം പൊലീസ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. പ്രകടനത്തില്‍ പങ്കെടുക്കാനെത്തിയ പത്തോളം പ്രവര്‍ത്തകര്‍ പള്ളിയില്‍ കയറി നമസ്‌ക്കരിച്ച ശേഷം പുറത്തിറങ്ങവെയാണ് പ്രതികള്‍ സംഘം ചേര്‍ന്നെത്തി മര്‍ദ്ദിച്ചത്. സംഭവത്തില്‍ എ പി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ക്കെതിരെ ഇ കെ വിഭാഗം നല്‍കിയ കേസ് കോടതി തള്ളി.
Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment