ബൊഗോട്ട്: വണ്ണമുള്ള കുട്ടികളെ കാണുന്നത് കൗതുകമാണ്. എന്നാല്‍ അമിതവണ്ണമായാലേ? കൊളംബിയയിലെ രണ്ടു കുട്ടികളുടെ ഭാരം എത്രയെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചു പോകും. പത്തു മാസം മാത്രം പ്രായമുള്ള ഇവരുടെ രണ്ടു പേരുടെയും കൂടി ഭാരം 40 കിലോയോളും വരും. രണ്ടു പേരുടെയും ജീവന്‍ രക്ഷിക്കുന്നതിനായി ചബ്ബി ഹാര്‍ട്ട്‌സ് ഫൗണ്ടേഷന്‍ എന്ന ധര്‍മ്മ സ്ഥാപനം ഇവരെ ഒന്നിപ്പിച്ചിരിക്കുകയാണ്. സാന്‍ഡിയാഗോ മെന്‍ഡോസയെന്നും ഇസബെല്ല കയിസെഡോയെന്നുമാണ് കുട്ടികളുടെ പേരുകള്‍.
ചബ്ബി ഹാര്‍ട്ട്‌സ് ആദ്യമെത്തിയത് സാന്‍ഡിയാഗോയുടെ രക്ഷയ്ക്കാണ്. അവന്റെ അടങ്ങാത്ത വിശപ്പ് ശമിപ്പിക്കാന്‍ അമ്മയ്ക്ക് സാധിക്കാത്തതിനാലാണ് സ്ഥാപനം അതിനായി മുന്നോട്ട് വന്നത്. എട്ട് മാസം പ്രായമുള്ള ഇവന്റെ ഭാരം 19 കിലോയാണ്. ആറ് വയസുള്ള കുട്ടിയുടെ ഭാരമാണിത്. ജീവന്‍ തൂലാസില്‍ തൂങ്ങുന്ന അവന്റെ ഭാരം കൂടുന്നത് നിയന്ത്രിക്കാന്‍ കഴിയുന്നത് ശുഭ സൂചനയാണ്. വരും മാസങ്ങളില്‍ അവന്റെ ഭാരം കൂറയുമെന്നാണ് കരുതുന്നത്.
സാന്‍ഡിയാഗോയെ ടിവിയില്‍ കണ്ട ശേഷമാണ് ഇസബല്ലയുടെ മാതാവ് നിയേഡ് മാര്‍ട്ടിനസ് സംഘടനയെ സമീപിച്ചത്. ജനിച്ച ആദ്യനാളുകളില്‍ ഇസബല്ലയ്ക്ക് ഉറക്കമില്ലായിരുന്നെന്നും തീറ്റ തന്നെയായിരുന്നു അവളുടെ ശരണമെന്നും അവര്‍ വെളിപ്പെടുത്തി. ഭക്ഷണം ക്രമീകരിച്ചു നോക്കിയെങ്കിലും ഭാരം കുറഞ്ഞില്ല. എന്നാല്‍ ചബ്ബി ഹാര്‍ട്ടിലെത്തിയശേഷം അവളുടെ ഭാരം ഒന്നര കിലോയോളം കുറഞ്ഞിട്ടുണ്ട്.
അറ് മുതല്‍ എട്ട് മാസങ്ങള്‍ കൊണ്ട് പ്രത്യേകം ഭക്ഷണക്രമീകരണം നടത്തി കുട്ടികളുടെ ഭാരം കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫൗണ്ടേഷന്‍ന്റെ ഡയറക്ടര്‍ സാല്‍വദോര്‍ പലാക്യോ പറയുന്നത്. ലോകത്ത് ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ അമിതവണ്ണം മൂലം കഷ്ടപ്പെടുന്നുണ്ട്. കൊളമ്പിയയില്‍ മാത്രം ആയിരക്കണക്കിന് കുഞ്ഞുങ്ങളാണുള്ളത്. അമിതഭാരമുള്ളവരെ സഹായിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ കൊളംബിയയില്‍ നിന്ന് കൂട്ടായ്മയും ഒരുക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ലൂ ഹാവോയാണ് അമിതവണ്ണം മൂലം കഷ്ടപ്പെടുന്ന വേറൊരു കുട്ടി. 60 കിലോയാണ് അവന്റെ ഭാരം.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World-news.
![]() | GREENWOODS |
| PUBLIC SCHOOL & JUNIOR COLLEGE | |
| A.K. Road, P.O. Bekal, Kasaragod | |
ADMISSION OPEN FOR LOWER KINDERGARTEN -LKG
| |
(Age Eligibility : 3½ years as on 01-06-2014)
| |
& Limited seats are vacant in classes UKG TO IX (ICSE CURRICULUM)
| |
| For more details, contact Admission Counsellor Ph : 9895688729, 0467 3255688, 2265566, 2239566 Email:greenwoodsschool@gmail.com website: www.bekalgreenwoodsschool.com | |

No comments:
Post a Comment