കോഴിക്കോട്: അനാഥാലയത്തിലെ കുഞ്ഞുമക്കൾക്ക് വച്ചുവിളമ്പുമ്പോൾ ആ ഉമ്മയുടെ കണ്ണുകൾ തുളുമ്പുന്നു. അടുപ്പിലെ പുകയേറ്റ് കണ്ണ് കലങ്ങിയതാണെന്നേ തോന്നൂ... അടുക്കളയിൽ ഇഷ്ടം പോലെ കരയാമല്ലോ. ആരുമറിയില്ല... യാ അള്ളാഹ്...
മതിയായ രേഖകളില്ലാതെ ബീഹാറിലും ജാർഖണ്ഡിലും നിന്ന് കൊണ്ടുവന്ന കുട്ടികളുടെ കൂട്ടത്തിൽ മുക്കം മുസ്ലിം ഓർഫനേജിലെ പാചകക്കാരിയായ ഈ ഉമ്മയുടെ നാല് മക്കളുമുണ്ട്. അവരിപ്പോൾ വിശന്ന് തളർന്നിരിക്കയാവുമോ? ഉമ്മയെവിടെ എന്നറിയാതെ നിലവിളിക്കുകയാവുമോ? അറിയില്ല, ഈ ഉമ്മയ്ക്ക്. അഞ്ചാം ക്ളാസിലേക്ക് പാസായ റുക്സാനയും സുൽത്താനയും മൂന്നിലേക്ക് പാസായ റുക്സാറും റുബീനയും ശരിയായ രേഖകളില്ലാത്തതിനാൽ പാലക്കാട്ട് കുടുങ്ങിക്കിടക്കുകയാണ്.
മനുഷ്യക്കടത്തിനെ കുറിച്ചോ മനുഷ്യാവകാശങ്ങളെക്കുറിച്ചോ ബാലനീതി നിയമത്തെക്കുറിച്ചോ ഒന്നും ഈ ഉമ്മയ്ക്കറിയില്ല. ഭഗൽപൂരിൽനിന്ന് നാല് വർഷം മുമ്പ് രോഗിയായ ഭർത്താവും അഞ്ച് കുഞ്ഞുമക്കളുമായി കോഴിക്കോട്ടേക്ക് വണ്ടി കയറുമ്പോൾ നിയമങ്ങളും ചട്ടങ്ങളുമൊന്നും ഈ ഉമ്മ നോക്കിയിരുന്നില്ല. വളർന്നുവരുന്ന നാല് പെൺകുട്ടികളുടെ സുരക്ഷിതത്വം. അവരുടെ വിദ്യാഭ്യാസവും താമസവും. പട്ടിണിയും പരിവട്ടവുമില്ലാത്ത നാളുകൾ. അത് മാത്രമായിരുന്നു മനസിൽ.
ഭഗൽപൂരിലെ ചോളവയലുകൾക്കരികിലുള്ള കൊച്ചു കുടിലിൽ കുടിവെള്ളം പോലുമില്ലാതെ നരകിച്ച കഷ്ടരാത്രികൾ ഫർഹാനയോർക്കുന്നു. ജന്മിയുടെ കിങ്കരന്മാർ പെൺകുട്ടികളെ പാടങ്ങളിലേക്ക് കൊണ്ടുപോകും. എതിർക്കാനാവില്ല. പെൺകുട്ടികളുടെ മാനംപോലും പിന്നെ അവരുടെ ഔദാര്യമാണ്. ഒരമ്മയ്ക്കേ മനസിലാവൂ ഈ നോവുകൾ. കോഴിക്കോട്ടെ അനാഥാലയത്തെപ്പറ്റി അറിഞ്ഞപ്പോൾ കുടിലിൽനിന്ന് മക്കളേയും കൂട്ടി ആദ്യമിറങ്ങിയത് ഫർഹാനയാണ്. പിന്നാലെ ഭർത്താവും പോന്നു.

ഓർഫനേജിൽ ഫർഹാനയ്‌ക്ക് ആദ്യം ക്ലീനിംഗ് ജോലിയായിരുന്നു. ഈ വർഷമാണ് അടുക്കളയിലേക്ക് മാറിയത്. ആൺകുട്ടികളുടെ ഓർഫനേജിൽ ഭർത്താവ് മുഹമ്മദ് നഖീമക്ക് തൂപ്പു ജോലിയാണ്. മൂത്ത മകൻ മുഹമ്മദ് മൊഹാജിറും അവിടെയുണ്ട്.
ഇക്കഴിഞ്ഞ അവധിക്ക് കുടുംബസമേതം നാട്ടിൽ പോയി തിരിച്ചുവരുമ്പോഴാണ് മനുഷ്യക്കടത്തെന്ന് സംശയിച്ച് പിടികൂടിയ കുട്ടികളുടെ കൂട്ടത്തിൽ ഫർഹാനയുടെ നാല് പെൺകുട്ടികളും പെട്ടത്. കുട്ടികളെല്ലാം ഒരുമിച്ചാണ് ട്രെയിനിൽ കയറിയത്. കുട്ടികളുടെ സ്കൂളിലെ തിരിച്ചറിയൽ കാർഡ് ഫർഹാനയുടെ കൈയിലായിപ്പോയി. മറ്റ് അന്തേവാസികളോടൊപ്പം ഓർഫനേജിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടികളെ തടഞ്ഞുവച്ച കാര്യം ഫർഹാനയറിയുന്നത്. എന്താണ് അവർ ചെയ്ത കുറ്റം? എന്തിനാണവരെ തടഞ്ഞത്? ഒന്നുമറിയില്ല ഈ ഉമ്മയ്ക്ക്. ഓർഫനേജിൽ ആരൊക്കെയോ വരുന്നു. അന്വേഷണങ്ങളും തെളിവെടുപ്പുകളും നടക്കുന്നു. വിങ്ങുന്ന മനസുമായി കാത്തിരിക്കുന്ന ഫർഹാനയ്ക്ക് കൂട്ടായി ഭഗൽപൂരിലെ തന്നെ ബീവി സാജിതയുമുണ്ട്. സാജിതയുടെയും നാല് മക്കൾ ഈ ഓർഫനേജിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment