നീലേശ്വരത്ത് നിന്നും പ്രസിദ്ധീകരിക്കുന്ന സിറ്റി വാര്‍ത്തയുടെ പത്രാധിപര്‍ സേതു ബങ്കളത്തിന് നേരെയാണ് വധശ്രമമുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ സേതുവിനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെ ബങ്കളത്തെ വീട്ടിലേ ക്ക് പോകാന്‍ സേതു ഒരു ഓ ട്ടോറിക്ഷയില്‍ കയറി. റിക്ഷ യെ പിന്തുടര്‍ന്ന പതിനഞ്ചംഗ സംഘം വഴിയില്‍ വെച്ച് റി ക്ഷ തടഞ്ഞ് അതില്‍ നിന്നും വലിച്ച് പുറത്തിറക്കി മറ്റൊരു റിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പല വാഹനങ്ങളില്‍ പിന്തുടര്‍ന്ന സംഘം പുതിയപറമ്പ ത്ത് കാവിനുള്ളില്‍ കയറ്റി ക്രൂരമായി ആക്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് സേതുവിനെ രക്ഷപ്പെടുത്തിയത്. റിക്ഷയില്‍ തട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ സംഭവം നീലേശ്വരം പോലീസില്‍ അറിയിച്ചിരു ന്നു. പുതിയപറമ്പത്ത് കാവില്‍ കുതിച്ചെത്തിയ എസ് ഐ യും സംഘവും അക്രമി സംഘത്തിന്റെ വലയത്തില്‍ നിന്നും രക്ഷപ്പെടുത്തി സേതുവിനെ പോലീസ് ജീപ്പില്‍ കയറ്റി. ഈ സമയത്ത് സംഘം ജീപ്പ് വളഞ്ഞു. തുടര്‍ന്ന് എസ് ഐ അറിയിച്ചതനുസരിച്ച് മറ്റൊരു പോലീസ് വാഹനംകൂടി എ ത്തിയെങ്കിലും പ്രസ്തുത വാഹനവും സംഘം തടഞ്ഞുവെച്ചു.
ഇതിനിടയില്‍ തന്ത്രപൂര്‍വ്വം സേതുവിനെ കയറ്റിയ പോലീസ് ജീപ്പ് സ്റ്റേഷനിലേക്ക് വിടുകയായിരുന്നു. സേതുവിനെ സ്റ്റേഷനില്‍ ഇരുത്തിയ ശേഷം വീണ്ടും പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചെത്തിയെങ്കിലും ഭവിഷത്ത് മനസിലാക്കിയ അക്രമികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.
പുതിയപറമ്പത്ത് ക്ഷേത്രത്തില്‍ നടക്കാനിരിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ സ്വാഗത സംഘം രൂപീകരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് അക്രമികളെ പ്രകോപിപ്പിച്ചത്. ഒരു മണിക്കൂറോളം സമയം അക്രമികള്‍ സേതുവിനെ പെരുമാറി. സംഭവവുമായി ബന്ധപ്പെട്ട് ചിറപ്പുറത്തെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ സുനി, ചിറപ്പുറം സ്വദേശികളായ രജനീഷ്, സുര എന്നിവരുടേയും കണ്ടാലറിയാവുന്ന പതിനഞ്ചാളുകളുടെയും പേരില്‍ നീലേശ്വരം പോലീസ് വധ ശ്രമത്തിന് കേസെടുത്തു.
പോലീസ് എത്തുന്നതിന് മുമ്പ് സേതുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അഞ്ചോളം ആളുകളെയും സംഘം ആക്രമിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment