മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ മരിച്ച കൊളക്കാടന്‍ അബൂബക്കറിന്‍െറ മകന്‍ അജുഗുലാം ഹുസൈന് (29) വെടിയേറ്റു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നരയോടെ അരീക്കോട് കുനിയില്‍ കുറ്റൂളിയില്‍വെച്ച് ഹുസൈന്‍െറ വലതു കൈപ്പത്തിയിലാണ് വെടിയേറ്റത്.
ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2012 ജൂണ്‍ 11നാണ് കുനിയില്‍ അങ്ങാടിയില്‍വെച്ച് സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കര്‍, കൊളക്കാടന്‍ ആസാദ് എന്നിവരെ രണ്ടുവാഹനങ്ങളിലത്തെിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
21 പ്രതികളുള്ള കേസിന്‍െറ വിചാരണ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ പുരോഗമിക്കുകയാണ്.
നേരത്തെ പി.കെ. ബഷീര്‍ എം.എല്‍.എയെ പ്രതിചേര്‍ത്തതിന്‍െറ പേരില്‍ ഏറെ വിവാദമായ കേസാണിത്. മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയടക്കം പ്രതിയായതോടെ കേസിന് രാഷ്ട്രീയമാനം വന്നിരുന്നു.
2012 ജനുവരി അഞ്ചിന് ഇതേപ്രദേശത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്‍െറ പ്രതികാരം തീര്‍ക്കാനാണ് അത്തീഖ് റഹ്മാന്‍ വധക്കേസിലെ രണ്ടു പ്രധാന പ്രതികളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ റിമാന്‍ഡ് ഘട്ടത്തില്‍ മൊഴി നല്‍കിയിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment