പടന്നക്കാട്: ഈ അമൂല്യ അവാര്‍ഡ് നസ്‌റീന ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഫോട്ടോഗ്രാഫിയില്‍ കമ്പക്കാരിയായ നസ്‌റീന ഒഴിവ് ദിവസങ്ങളില്‍ യു എ ഇയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചെല്ലാറുണ്ട്. അപ്പോഴൊക്കെയും കൈയ്യില്‍ വിലപിടിപ്പുള്ള ക്യാമറയും കരുതിയിരിക്കും. പ്രകൃതി ദൃശ്യങ്ങള്‍ അപ്പാടെ ഒപ്പിയെടുക്കുന്നതില്‍ നസ്‌റീനക്കുള്ള താല്‍പ്പര്യം അവരെ യു എ ഇയിലെ തന്നെ മികച്ച പുരസ്‌കാരത്തിന് അര്‍ഹയാക്കി.
റിട്ട. അധ്യാപകനും കാഞ്ഞങ്ങാട്ടെ പൊതു പ്രവര്‍ത്തകനുമായിരുന്ന ആറങ്ങാടി സ്വദേശി പരേതനായ ടി അബ്ദുള്‍ റഹ്മാന്‍ മാസ്റ്ററുടെ മകളാണ് നസ്‌റീന. നസ്‌റീനയും കുടുംബവും വര്‍ഷങ്ങളായി പടന്നക്കാട് ദേശീയപാതക്കരികില്‍ ഓവര്‍ ബ്രിഡ്ജിനടുത്താണ് താമസം.
ദുബായിയില്‍ ഒരു വിദേശ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് ഈ യുവതി. ഷാര്‍ജ റോഡിലെ ലുലു വില്ലേജില്‍ ഭര്‍ത്താവ് നൂറുഷയോടും മകള്‍ ആലിയയോടുമൊപ്പമാണ് ഇവര്‍ താമസം.
ദുബായിയില്‍ ഒരു വിദേശ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് ഈ യുവതി. ഷാര്‍ജ റോഡിലെ ലുലു വില്ലേജില്‍ ഭര്‍ത്താവ് നൂറുഷയോടും മകള്‍ ആലിയയോടുമൊപ്പമാണ് ഇവര്‍ താമസം.
അല്‍-ഐനില്‍ വിനോദ സഞ്ചാരത്തിന് പോയപ്പോള്‍ അവിടത്തെ മനോഹാരിത തുളുമ്പി നില്‍ക്കുന്ന പാര്‍ക്ക് തന്റെ ക്യാമറയില്‍ നസ്‌റീന റഹ്മാന്‍ ഒപ്പിയെടുത്തിരുന്നു.
ഈ വര്‍ഷം യു എ ഇ സര്‍ക്കാര്‍ സംഘടിപ്പിച്ച അല്‍-ഐന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഈ മനോഹര പാര്‍ക്കിന്റെ എന്‍ട്രിയാണ് ഈ കലാകാരി അയച്ച് കൊടുത്തത്. ഒരുലക്ഷത്തിലധികം എന്‍ട്രികളാണ് മത്സരത്തിന് പരിഗണിച്ചത്. ആദ്യത്തെ ആറുപേരില്‍ ഒന്നാം സ്ഥാനത്തായിരുന്നു നസ്‌റീന.
തനിക്ക് കിട്ടിയ അവാര്‍ഡ് ജീവിതത്തിലെ അമൂല്യ സമ്പത്താണെന്ന് വിശ്വസിക്കുന്ന നസ്‌റീന ഈ പുരസ്‌കാരം പ്രിയപ്പെട്ട ബാപ്പക്കും ഉമ്മ റുഖിയക്കുമാണ് സമര്‍പ്പിച്ചത്.
തളിപ്പറമ്പ് സര്‍സയ്യിദ് കോളേജില്‍ എം എസ് സി മൈക്രോ ബയോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ നസ്‌റീന കഴിഞ്ഞ നാലുവര്‍ഷമായി കുടുംബ സമേതം ഗള്‍ഫില്‍ തന്നെയാണ്. ഇതിന് മുമ്പ് ഗള്‍ഫില്‍ നിരവധി ഫോട്ടോഗ്രാഫി മത്സരത്തില്‍ ഇവര്‍ പങ്കെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment