Latest News

ഗിന്നസ്ബുക്കില്‍ ഇടം നേടിയ 24കാരിയായ പൂച്ച പോപ്പി മരിച്ചു

ബോണ്‍മൗത്ത്: വയസ്സിന്റെ കാര്യത്തില്‍ ഗിന്നസ്ബുക്കില്‍ ഇടം നേടിയ 24കാരിയായ പൂച്ച പോപ്പി മരിച്ചു. 1990 ഫിബ്രവരിയില്‍ ജനിച്ച പൂച്ച വെള്ളിയാഴ്ച്ചയാണ് ജീവന്‍ വെടിഞ്ഞത്. പിന്‍കാലുകളിലേറ്റ് പരിക്കും അണുബാധയുമാണ് മരണകാരണം.

കഴിഞ്ഞ മാസമാണ് ലോകത്തെ പ്രായമേറിയ പുച്ചയെന്ന റെക്കോഡ് പോപ്പിയെ തേടിയെത്തിയത്. കെ.എഫ്.സി ചിക്കനും മീനും ചിപ്‌സുമൊക്കെയായിരുന്നു പോപ്പിയുടെ ഇഷ്ട ഭക്ഷണം. അസുഖ ബാധിതയായ പോപ്പിയുടെ ആരോഗ്യം കഴിഞ്ഞ ബുധനാഴ്ച്ചയാണ് മോശമായത്.

ഇംഗ്ലണ്ടിലെ ബോണ്‍മൗത്തില്‍ മാര്‍ഗ്രറ്റ് കോര്‍ണറിന്റെ മകള്‍ ജാക്വിയായിരുന്നു പോപ്പിയുടെ ഉടമസ്ഥ. അഞ്ചു വയസ്സുള്ളപോഴാണ് പോപ്പിയെ മറ്റൊരു കുടുംബത്തില്‍ നിന്നും മാര്‍ഗ്രറ്റ് വാങ്ങിയത്. തന്റെ ജീവിതത്തില്‍ മുന്നു കുടുംബങ്ങളോടൊപ്പം പോപ്പി കഴിഞ്ഞു.

വയസ്സായിട്ടാണ് പോപ്പി മരിച്ചതെങ്കിലും പോപ്പിയുടെ വിയോഗം താങ്ങാവുന്നതിലും അധികമാണെന്ന് ജാക്വി പറഞ്ഞു. പോപ്പി മരിച്ച ദിവസത്തിലുടനീളം ജാക്വി പോപ്പിക്ക് കൂട്ടിരിക്കുകയായിരുന്നു. പോപ്പിക്ക് മുമ്പ് ഏറ്റവും പ്രായമേറിയ പൂച്ചയെന്ന റെക്കോഡ് ക്രെംപഫ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Ginnes Book, Cat, 24 Years, Died.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.