Latest News

അശ്ളീല ചിത്രം വാട്‌സപ്പിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമം

കോലഞ്ചേരി: പുത്തന്‍കുരിശിലെ കെമിസ്റ്റ് ഫാര്‍മസി കോളേജില്‍ സഹപാഠികളുടെ അശ്ലീല ചിത്രം പകര്‍ത്തി വാട്‌സപ്പിലൂടെ പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനിയെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ മാനേജ്‌മെന്റ് നീക്കം. സംഭവം നടന്നത് കാമ്പസിനകത്ത് ആയതിനാല്‍ വിശദമായ പരാതി അധികൃതര്‍ പൊലീസില്‍ നല്കിയാല്‍ മാത്രമാണ് നടപടിയുമായി നീങ്ങാന്‍ പൊലീസിനു കഴിയുകയുള്ളൂ എന്നാല്‍ പേരിന് ഒരു പരാതി നല്കിയതല്ലാതെ വിശദമായി പരാതി പൊലീസില്‍ ലഭിച്ചിട്ടില്ല.

കോളേജ് മാനേജ്‌മെന്റുമായി അടുത്ത ബന്ധമുളളയാളുടെ മകളാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്നും മൂന്ന് പേര്‍ക്കാണ് ചിത്രം വാട്‌സപ്പിലൂടെ അയച്ചത്. ഈ മൊബൈല്‍ പിടിച്ചെടുത്ത് സൈബര്‍ സെല്ലിന് കൈമാറേണ്ടതാണ് എന്നാല്‍ മൊബൈല്‍ നശിപ്പിച്ച് തെളിവുകള്‍ ഇല്ലാതാക്കിയെന്നാണ് സൂചന. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെയാണ് കോളേജ് പ്രവര്‍ത്തിക്കുന്നതെന്നും ഇതിനോടകം ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

കോളേജ് ഹോസ്റ്റലിലെ ഡോര്‍മെറ്ററിയില്‍ ഒന്നിച്ചാണ് കുട്ടികള്‍ കിടക്കുന്നത്. അതു കൊണ്ടു തന്നെ ഇത്തരം ഫോട്ടോകള്‍ എടുക്കുന്നതിനുള്ള സാഹചര്യം കൂടുതലുമാണ്. കിടക്കയൊന്നിന് 800 രൂപ വീതം വാങ്ങുന്ന മാനേജ്‌മെന്റ് സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും പരാതി. കേസിലുണ്ടാകാവുന്ന മാനക്കേടോര്‍ത്ത് ഫോട്ടോയിലുളള കുട്ടി ഇതു വരെ പരാതി നല്കാന്‍ തയ്യാറായിട്ടില്ല . മാത്രമല്ല കോളേജ് അധികൃതരോട് സംഭവത്തെ കുറിച്ചുളള പരാതി പറഞ്ഞ സമയത്ത് മൂന്ന് പേരുടെ പക്കല്‍ നിന്നും ബ്ലാങ്ക് പേപ്പറുകളില്‍ അധികൃതര്‍ ഒപ്പിട്ട് വാങ്ങിച്ചതായും പറയുന്നു. ഇന്റേണല്‍ മാര്‍ക്കില്‍ കുറവ് വരുത്തമെന്ന ഭീഷണിയും പരാതിക്കാര്‍ക്കു നേരെയുണ്ട്. 

സമാന സംഭവത്തില്‍ പെരുമ്പാവൂരിലെ സ്വകാര്യ കോളേജില്‍ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ ബന്ധപ്പെട്ട ലാപ്പ് ടോപ്പ് അടക്കം പിടിച്ചെടുത്ത് കോളേജ് അധികൃതര്‍ പൊലീസിന് കൈമാറി ആരോപണ വിധേയയായ കുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവിടെ കേസൊതുക്കാനാണ് അധികൃതരുടെ ശ്രമം. കോളേജിലെ 200 ലധികം കുട്ടികള്‍ ഒപ്പിട്ട പരാതിയാണ് സംസ്ഥാന യൂത്ത് കമ്മീഷന് സമര്‍പ്പിച്ചിട്ടുളളത് ഇതു സംബന്ധിച്ച് ഉടന്‍ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കുമെന്ന് യൂത്ത് കമ്മീഷനംഗം സുജിത് പോള്‍ പറഞ്ഞു. കേസില്‍ അനന്തര നടപടി ആവശ്യപ്പെട്ട് കെ. എസ്. യു ബുധനാഴ്ച കോലേജിലേക്ക് മാര്‍ച്ച് നടത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Whatsapp, Photo, Student, case.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.