കാസര്‍കോട്: വിഭാഗീയത രൂക്ഷമായ ബേഡകത്ത് സിപിഎം വിമതവിഭാഗം നേതാക്കളെ പാര്‍ട്ടി തരംതാഴ്ത്തി. ജില്ലാകമ്മിറ്റി അംഗം പി. ദിവാകരനെ നെല്ലിത്താവ് ബ്രാഞ്ച് കമ്മിറ്റിയിലേക്കും കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റും ബേഡകം ഏരിയാ കമ്മിറ്റി അംഗവുമായ പി. ഗോപാലനെ കുറ്റിക്കോല്‍ ലോക്കല്‍ കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.
ബേഡകം ഏരിയാ കമ്മിറ്റി അംഗമായ ജി. രാജേഷ് ബാബുവിനെ പരസ്യമായി ശാസിക്കും. ലോക്കല്‍- ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ മറ്റ് എട്ട് നേതാക്കള്‍ക്കെതിരെയുള്ള നടപടി അതാത് ഘടകങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു. സിപിഎം ബേഡകം ഏരിയാസെക്രട്ടറി സി.ബാലനെ നീക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ബാലകൃഷ്ണന് താല്‍ക്കാലിക ചുമതല നല്‍കും.
പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, പി. കരുണാകരന് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാകമ്മിറ്റി യോഗമാണ് തീരുമാനമെടുത്ത്.

Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment