പയ്യന്നൂര്‍: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് 6 ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കുട്ടിയെ പ്രസവിച്ച മാതാവിനെ പോലീസ് തിരിച്ചറിഞ്ഞു.
അവിഹിത ബന്ധത്തിലുണ്ടാകുന്ന കുട്ടികളെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി ആശുപത്രി അധികൃതര്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുന്നതായി തെളിവുകള്‍ സഹിതം രാജന്‍ സി നായര്‍ സം സ്ഥാന സാമൂഹ്യ ക്ഷേമവ കുപ്പ് മന്ത്രി ഡോ. എം.കെ. മുനീറിന് നല്‍കിയ പരാതി മന്ത്രി മുനീര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. പോ ലീസ് സൂപ്രണ്ട് പരാതി പയ്യന്നൂര്‍ പോലീസിന് അയച്ചുകൊടുത്ത് അനന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
കരിവെള്ളൂര്‍ സ്വദേശികളായ ദമ്പതികളാണ് ആറ് ല ക്ഷം കൊടുത്ത് കുട്ടിയെ വാങ്ങിയത്. വന്ധ്യയായ വീട്ടമ്മക്ക് കുട്ടിയെ കിട്ടിയതിനെക്കുറിച്ച് നാട്ടുകാര്‍ നടത്തിയ അന്വേഷണമാണ് നവജാത ശിശു വ്യാപാരത്തിലേക്ക് വെളിച്ചം വീശിയത്. ഈ വീട്ടമ്മ വീട്ടില്‍ വെച്ച് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചതായി പയ്യന്നൂര്‍ നഗരസഭയിലെ ജനന- മരണ രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതോടെ നവജാത ശിശു വ്യാപാരക്കേസില്‍ രജിസ്ട്രാറും പ്രതിയായി.
പഴയ ബസ്റ്റാന്റിന് സമീപ ത്തെ കോടോത്ത് മീനാക്ഷിയമ്മ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് 2010 ല്‍ വില്‍പ്പന നടത്തിയ കുട്ടിയെ പ്രസവിച്ച മാതാവിനെയാണ് തിരിച്ചറിഞ്ഞത്. യുവതി ഗള്‍ഫുകാരന്റെ ഭാര്യയാണ്.
എറണാകുളം സ്വദേശിയായ ഭര്‍ത്താവ് വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്നു. യുവതി നാട്ടിലുള്ള ഒരു യുവാവുമായി അടുപ്പത്തിലാവുകയും ഗര്‍ഭം ധരിക്കുകയുമായിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ യുവതി രഹസ്യമായി ഗൈനക്കോളജിസ്റ്റിനെ സമീപിച്ചു. എന്നാല്‍ കുട്ടിയെ പ്രസവിച്ചാല്‍ പണം കി ട്ടുമെന്ന് യുവതിയെ ധരിപ്പിച്ച് പ്രസവിക്കാന്‍ പ്രേരിപ്പിക്കുകയും പ്രസവിച്ചയുടന്‍ കുട്ടിയെ മക്കളില്ലാത്ത ദമ്പതികള്‍ ക്ക് 6 ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയെന്നുമാണ് കേസ്.
യുവതിയുടെ വയറ്റില്‍ ഒരു മുഴ പ്രത്യക്ഷപ്പെട്ടുവെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ അഡ്മിറ്റായത് .
മക്കളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടിയെ വിറ്റതായി പയ്യന്നൂര്‍ തായിനേരിയിലെ രാജന്‍ സി നായരുടെ പരാതിയില്‍ ആശുപത്രി ഉടമയും ശിശുരോഗവിദഗ്ധയുമായ ഡോ.ശ്യാമളാ മുകുന്ദന്‍ അടക്കം നാല് പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയാണുണ്ടായത്.
മക്കളില്ലാത്ത ദമ്പതികള്‍ക്ക് കുട്ടിയെ വിറ്റതായി പയ്യന്നൂര്‍ തായിനേരിയിലെ രാജന്‍ സി നായരുടെ പരാതിയില്‍ ആശുപത്രി ഉടമയും ശിശുരോഗവിദഗ്ധയുമായ ഡോ.ശ്യാമളാ മുകുന്ദന്‍ അടക്കം നാല് പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയാണുണ്ടായത്.
അവിഹിത ബന്ധത്തിലുണ്ടാകുന്ന കുട്ടികളെ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി ആശുപത്രി അധികൃതര്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കുന്നതായി തെളിവുകള്‍ സഹിതം രാജന്‍ സി നായര്‍ സം സ്ഥാന സാമൂഹ്യ ക്ഷേമവ കുപ്പ് മന്ത്രി ഡോ. എം.കെ. മുനീറിന് നല്‍കിയ പരാതി മന്ത്രി മുനീര്‍ ജില്ലാ പോലീസ് സൂപ്രണ്ടിന് കൈമാറി. പോ ലീസ് സൂപ്രണ്ട് പരാതി പയ്യന്നൂര്‍ പോലീസിന് അയച്ചുകൊടുത്ത് അനന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
കരിവെള്ളൂര്‍ സ്വദേശികളായ ദമ്പതികളാണ് ആറ് ല ക്ഷം കൊടുത്ത് കുട്ടിയെ വാങ്ങിയത്. വന്ധ്യയായ വീട്ടമ്മക്ക് കുട്ടിയെ കിട്ടിയതിനെക്കുറിച്ച് നാട്ടുകാര്‍ നടത്തിയ അന്വേഷണമാണ് നവജാത ശിശു വ്യാപാരത്തിലേക്ക് വെളിച്ചം വീശിയത്. ഈ വീട്ടമ്മ വീട്ടില്‍ വെച്ച് ഒരു ആണ്‍കുട്ടിയെ പ്രസവിച്ചതായി പയ്യന്നൂര്‍ നഗരസഭയിലെ ജനന- മരണ രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതോടെ നവജാത ശിശു വ്യാപാരക്കേസില്‍ രജിസ്ട്രാറും പ്രതിയായി.
ഇതിനിടയില്‍ കേസിലെ ഒന്നാം പ്രതിയായ ഡോ. ശ്യാമള കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ കോടതി കേസ് ആഗസ്റ്റ് 26 ലേക്ക് മാറ്റി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment