Latest News

മണല്‍ ലഭിക്കാത്തവക്ക് പാസ് പുതുക്കി നല്‍കും

കാസര്‍കോട്: ഇ മണല്‍ പദ്ധതി പ്രകാരം ജില്ലയില്‍ വീട് നിര്‍മ്മാണത്തിനുളള പുഴമണലിന് പണമടച്ച് പാസ്സ് ലഭിക്കുകയും എന്നാല്‍ ഹര്‍ത്താല്‍, വാഹനപണിമുടക്ക്, കടവിലെ നീരൊഴുക്ക് തുടങ്ങിയ ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ മണല്‍ ലഭിക്കാത്തവര്‍ക്ക് പാസ്സ് പുതുക്കി നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഉപഭോക്താക്കള്‍ ഒറിജിനല്‍ പാസ്സ് സഹിതം കടവ് ഉള്‍പ്പെടുന്ന പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറി മുമ്പാകെ ഹാജരായി തീയതി പുതുക്കേണ്ടതാണ് സെപ്തംബര്‍ രണ്ടിന് പണമടക്കാന്‍ തീയതി ലഭിക്കുകയും ഹര്‍ത്താല്‍ കാരണം പണമടച്ച് പാസ് കൈപ്പറ്റാന്‍ സാധിക്കാത്തവര്‍ സെപ്തംബര്‍ നാലാം തീയതി കാസര്‍കോട് , ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് കൗണ്ടറുകളില്‍ പണമടച്ച് മണല്‍ പാസ്സ് കൈപ്പറ്റണം. 

കീഴൂര്‍ ഹാര്‍ബറില്‍ നിന്നും സെപ്തംബര്‍ രണ്ടിനു മണല്‍പാസ്സ് ലഭിക്കുകയും ഹര്‍ത്താല്‍ കാരണം മണലെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സെപ്തംബര്‍ 15ന് അതേ പാസ്സ് ഉപയോഗിച്ച് മണല്‍ കൈപ്പറ്റാവുന്നതാണ.് കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255690 എന്ന നമ്പറില്‍ ബന്ധപ്പെടണം.



Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.