ചെറുവത്തൂര്‍: ചെറുവത്തൂര്‍ വളവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ സംഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയില്‍ കാറിടിച്ച് യുവതി മരിച്ചു. ബുധനാഴ്ച്ച സന്ധ്യയോടെയാണ് അപകടമുണ്ടായത്. നീലേശ്വരം പള്ളിക്കരയില്‍ പ്രവീണിന്റെ ഭാര്യ വിജിതയാണ് (26) മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് പ്രവീണിനേയും സഹോദരന്‍ വിജേഷിനേയും മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ മനോജിനും സാരമായ പരിക്കുണ്ട്.
പറശ്ശിനിക്കടവിലേക്ക് പോകാനായി വിജേഷും സഹോദരന്‍ പ്രവീണും ഭാര്യ വിജിതയും മനോജിന്റെ ഓട്ടോറിക്ഷയില്‍ യാത്ര പുറപ്പെട്ടതായിരുന്നു. ഓട്ടോ ചെറുവത്തൂര്‍ വളവില്‍ എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
വിവരമറിഞ്ഞ് നാട്ടുക്കാരും ചന്തേര പോലീസും സ്ഥലത്തെത്തി കാറില്‍ നിന്നും ഡ്രൈവറടക്കം നാലുപേരെയും പുറത്തെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോയെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിജിത മരണപ്പെടുകയായിരുന്നു. നില ഗുരുതരമായതിനാല്‍ വിജേഷിനേയും പ്രവാണിനേയും മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്.
പ്രവീണിന്റെ നില അതീവ ഗുരുതരമാണെന്നും അപകട നില തരണം ചെയ്തിട്ടില്ലെന്നും വിവരമുണ്ട്. വാഹനങ്ങള്‍ പരസ്പരം കാണാത്ത വളവും റോഡിന്റെ തകര്‍ച്ചയുമാണ് അപകടത്തിന് കാരണം. വിജിതയുടെ മൃതദേഹം ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment