കോഴിക്കോട്: നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജറുമായ പി.പി. അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. മുസ്ലിംലീഗ് സംസ്ഥാന നിര്‍വാഹകസമിതിയംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായിരുന്നു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ്, കെ.എസ്.ടി.യു സ്ഥാപക പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കിഴക്കോത്ത് പഞ്ചായത്ത് എളേറ്റില്‍ വട്ടോളി സ്വദേശിയാണ്. ഭാര്യ: ആയിശബീവി. മക്കള്‍: ഹിഫ്സുര്‍റഹ്മാന്‍, ഹബീബുറഹ്മാന്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് റാഫി, ആമിന. മരുമക്കള്‍: പി.ടി. അബ്ദുല്‍ മജീദ്, മറിയം, ജമീല, വഹീദ, റംല (അധ്യാപിക, എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസ്).
സഹോദരങ്ങള്‍: ടി. കുഞ്ഞബ്ദുല്ല ഹാജി, ടി. മൊയ്തീന്‍കോയ, ടി. കുഞ്ഞിപ്പേരി മാസ്റ്റര്‍, ടി. ഹസന്‍ മാസ്റ്റര്‍, എം.കെ. ഖദീജ, ടി. ഖദീജ, ആയിശ, ഫാത്തിമ, ഹലീമ, മറിയക്കുട്ടി, പരേതരായ പി.പി. ഹുസൈന്‍ ഹാജി, പി.പി. അഹ്മദ് മാസ്റ്റര്‍, പി.പി. മോയിന്‍കുട്ടി.
മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment