Latest News

മനോജ് വധം: സിപിഎം നേതാക്കള്‍ക്ക് ഫെയ്സ്ബുക്കിലൂടെ വധഭീഷണി

കണ്ണൂര്‍: സിപിഎം നേതാക്കള്‍ക്കെതിരെ ഫെയ്​സ്​ബുക്കിലൂടെ വധ ഭീക്ഷണിയുമായി ആര്‍സ്​എസ്​ പ്രവര്‍ത്തകര്‍. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും മകനുമെതിരെ വധഭീക്ഷണി ഉയര്‍ത്തുന്ന നിരവധി പോസ്റ്റുകളാണ്​ ക‍ഴിഞ്ഞ ദിവസങ്ങളിലായി ഫെയ്​സ്​ ബുക്കില്‍ പ്രത്യക്ഷപ്പെടുന്നത്​. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ എസ്​പിക്ക്‌ പരാതി നല്‍കും.

ആര്‍എസ്​എസ്​ ജില്ലാ നേതാവ്​ മനോജിന്‍റെ കൊലക്ക്‌ തിരിച്ചടിയുണ്ടാവില്ലന്ന് നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോ‍ഴും പക്ഷെ, അണികള്‍ അടങ്ങിയിരിക്കുന്നില്ല. സിപിഎം നേതാക്കള്‍ക്കു നേരെ വധഭീക്ഷണിയും അധിക്ഷേപവും ചൊരിഞ്ഞ് ആര്‍എസ്​എസ്​ ബിജെപി പ്രവര്‍ത്തകരുടെ നിരവധി പോസ്റ്റുകളാണ്​ ദിനംപ്രതി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്​.

സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെയും മകന്‍ ജെയിന്‍ രാജിനെയും വധിക്കുമെന്ന് മുന്നറിയിപ്പു നല്‍കുന്ന പോസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. ജയരാജാ...അന്ന് നിന്നെ കൊല്ലാതെ വിട്ടത്​ ആര്‍എസ്​എസിന്‍റെ ക‍ഴിവു കേടായി കരുതുന്നെങ്കില്‍ ആ ചിന്ത മാറ്റാന്‍ സംഘത്തിനറിയാം... നിന്‍റെ മകന്‍ മരണം യാചിക്കുന്നത്​ കണ്ടില്ലേ.... എന്നാണ്​ ഒരു പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ക്കെതിരെ സിപിഎം നിയമ നടപടിക്ക്‌ ഒരുങ്ങുകയാണ്​. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍ ഞായറാഴ്ച കണ്ണൂര്‍ എസ്​പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കും.

മനോജിന്‍റെ കൊലപാതകത്തിനു തൊട്ടു പിന്നാലെ പിജയരാജെന്‍റ മകന്‍ ഫെയ്​സ്​ ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ വിവാദമാവുകയും കതിരൂര്‍ പോലീസ്​ സ്വമേധയ കേസെടുക്കുകയും ചെയ്​തിരുന്നു. ആര്‍എസ്​എസ്​ -ബിജെപി പ്രവര്‍ത്തകരുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.



Keywords: Kasaragod, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.