Latest News

സ്‌കൂള്‍ വാനില്‍നിന്നു തെറിച്ചുവീണ അഞ്ചു വയസ്സുകാരി മരിച്ചു

കുറ്റിപ്പുറം: സ്‌കൂള്‍ വാഹനത്തില്‍നിന്നു തെറിച്ചുവീണ വിദ്യാര്‍ഥിനി മരിച്ചു. മാണൂര്‍ പള്ളിയാലില്‍ ജലീല്‍-ജമീല ദമ്പതികളുടെ മകളും കാലടിയിലെ സ്വകാര്യ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയുമായ ഫാത്തിമ നഫ്‌ല (അഞ്ച്) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സ്‌കൂള്‍ വാനില്‍ വീട്ടിലേക്കു പോകുംവഴിയായിരുന്നു അപകടം.

കാലടി മൂര്‍ച്ചിറയില്‍വച്ച് ഫാത്തിമ നഫ്‌ല സഞ്ചരിച്ചിരുന്ന വാനിന്റെ വാതില്‍ തുറന്ന് നഫ്‌ല പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ എടപ്പാള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.