Latest News

ബംഗളൂരുവില്‍ ചന്തയില്‍ തേനീച്ച ആക്രമണം; രണ്ടുപേര്‍ മരിച്ചു

ബംഗളൂരു: ബംഗളൂരു റൂറല്‍ ജില്ലയില്‍പ്പെട്ട ദേവനഹള്ളിയില്‍ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മുതിര്‍ന്ന പൗരനുള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. പത്തുപേര്‍ക്കു പരിക്കേറ്റു. ദേവനഹള്ളി ബസ്സ്റ്റാന്‍ഡിനു സമീപത്തെ തിരക്കേറിയ മാര്‍ക്കറ്റിലാണു തേനീച്ചകളുടെ ആക്രമണമുണ്ടായത്.

തേനീച്ചക്കൂട്ടം ഇളകിയതിനെത്തുടര്‍ന്നു മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ പരിഭ്രാന്തരായി ഓടി. ശിവ റെഡ്ഡി (77), ശങ്കര്‍ (33) എന്നിവരാണു മരിച്ചത്. സ്ഥലത്തെത്തിയ പോലീസാണു തേനീച്ചക്കുത്തേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ പോലീസ് തേനീച്ചക്കൂട് പുകയിട്ടു നീക്കി.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണെ്ടന്നും സംഭവത്തിനു പിന്നില്‍ ആര്‍ക്കെങ്കിലും പങ്കുണേ്ടാ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.