Latest News

ആബിദ് വധം: കൊലയാളി സംഘത്തിലെ 5 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറിലെ സൈനുല് ആബിദീനെ എം.ജി. റോഡില് മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ കടയില് കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി സംഘത്തിലെ അഞ്ച് പ്രതികളെ ഡി.വൈ.എസ്.പി. ടി.പി. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൊവ്വ രാത്രി അറസ്റ്റ് ചെയ്തു. 
www.malabarflash.com ബട്ടംപാറ സുര്‍ളുവിലെ തേപ്പ് ജോലിക്കാരനായ അനില്‍ കുമാര്‍ എന്ന കടമ്പ് അനി (24), കാസര്‍കോട് നഗത്തിലെ ബിഎംഎസ് പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ അണങ്കൂര്‍ ജെപി കോളനിയിലെ വരുണ്‍ കുമാര്‍ എന്ന അണ്ണു (27), പെരയടുക്കം ഭഗവതിനഗറിലെ ബി. ഹരീഷ് (27), മംഗളൂരുവിലെ ലിഫ്റ്റ് ഓപറേറ്റര്‍ കുഡ്‌ലു ആര്‍.ടി നഗറിലെ അഭിഷേക് എന്ന അഭി (27), നുള്ളിപ്പാടി മല്യ കോമ്പൗണ്ടിലെ പ്രതീപ് എന്ന ആമ പ്രദീപ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

www.malabarflash.com പ്രതികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രിയോടെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി. ഇപ്പോള്‍ അറസ്റ്റിലായ അഭിഷേകിന്റെ സഹോദരനെയും കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അനില്‍ കുമാറിന്റെ കെഎല്‍ 14 ക്യു 3575 നമ്പര്‍ ബൈക്കിലും വരുണ്‍ കുമാറിന്റെ കെഎല്‍ 14 ജെ 9551 നമ്പര്‍ ബൈക്കിലുമാണ് കൊലയാളി സംഘത്തിലെ ആറുപേര്‍ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ജയിലിന് സമീപം എത്തിയത്. ഇവിടെ ബൈക്ക് നിര്‍ത്തിയാണ് സംഘം ബെഡ് സെന്ററിലേക്ക് നടന്നുപോയി കടക്കകത്ത് കയറി ആബിദിനെ കുത്തിക്കൊലപ്പെടുത്തിയത്.

www.malabarflash.com കൊലയ്ക്ക് ശേഷം ആളുകള്‍ പിന്തുടര്‍ന്നതോടെ സംഘത്തില്‍ പെട്ടവര്‍ ചിതറിപ്പോവുകയും വരുണ്‍ കുമാറിന്റെ ബൈക്ക് ഫോര്‍ട്ട് റോഡില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ ബൈക്ക് പോലീസ് കണ്ടെത്തിയതാണ് കൊലയാളി സംഘത്തെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സഹായകമായത്.

കേസില്‍ പ്രധാന സൂത്രധാരന്‍ ജ്യോതിഷ് അടക്കം ഏഴു പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലയില് നേരിട്ട് പങ്കാളികളായ നാലു പേരെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്. രണ്ടു ദിവസത്തിനകം അറസ്റ്റ് ഉണ്ടായേക്കും. ഗൂഢാലോചനയില് പങ്കാളിയായ ഒരാള് ഒളിവിലാണ്.www.malabarflash.com

സി.ഐ. പി.കെ. സുധാകരന്, ഡി.വൈ.എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളായ പ്രദീപ് കുമാര് ചവറ, സുനില് എബ്രഹാം, പ്രദീപ് ഗോപാല്, സിനീഷ് സിറിയക്, ശ്രീജിത്ത് നായര് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിച്ചത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.