Latest News

ക്ലസ്റ്റര്‍ പരിശീലനം ശനിയാഴ്ച

കാസര്‍കോട്: എല്‍.പി./യു.പി. അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ അധ്യാപക പരിശീലനം ഈ മാസം 31ാം തിയ്യതി ശനിയാഴ്ച ജില്ലയിലെ വിവിധ ബി.ആര്‍.സി.കള്‍ കേന്ദ്രീകരിച്ച് നടക്കും. യു.പി. അറബിക്, യു.പി. ഉറുദു, ആര്‍ട്ട്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങള്‍ക്ക് വിദ്യാഭ്യാസ ജില്ലാ തലത്തിലാണ് പരിശീലനം നടക്കുന്നത്. 

യു.പി. അറബിക്, യു.പി. ഉറുദു എന്നീ വിഷയങ്ങള്‍ക്ക് ബി.ആര്‍.സി. ഹോസ്ദുര്‍ഗ്ഗും, ജി.യു.പി.എസ ്. കാസര്‍കോടുമാണ് പരിശീലന കേന്ദ്രങ്ങള്‍.

ആര്‍ട്ട് എഡ്യൂക്കേഷന്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങള്‍ക്ക് ജി.എ ച്ച്.എസ്.എസ്. ചെര്‍ക്കള സെന്‍ട്രലിലും എസ്.എന്‍.എ.യു.പി.എസ്.പടന്നക്കാടിലുമാണ് പരിശീലനം നടക്കുക. എല്ലാ വര്‍ക്ക് എക്‌സ്പീരിയന്‍സ് അധ്യാപകരും എസ്.എന്‍.എ.യു.പി. എസ്. പടന്നക്കാടിലെ പരിശീലനകേന്ദ്ര ത്തില്‍ പങ്കെടുക്കണം.

ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലയിലെ കന്നട മീഡിയം അധ്യാപകര്‍ ജി.ഡബ്ല്യു.എല്‍.പി.എസ ്. ഷിറിബാഗിലുവില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കണം.

ബേക്കല്‍, ചിറ്റാരിക്കാല്‍ സബ്ജില്ലയിലെ സംസ്‌കൃത അധ്യാപകര്‍ ബി.ആര്‍.സി.ഹോസ ്ദുര്‍ഗ്ഗിലാണ് പരിശീലനത്തില്‍ പങ്കെടുക്കേണ്ടത്. മഞ്ചേശ്വരം ഉപജില്ലയിലെ യു.പി. വിഭാഗം മലയാളം മീഡിയം അധ്യാപകര്‍ കാസര്‍കോട് ജി.യു.പി.എസില്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്. 

എല്‍.പി./യു.പി./എച്ച്.എസ്. വിഭാഗത്തില്‍ പഠിപ്പിക്കുന്ന എല്ലാ ആര്‍ട്ട്
വര്‍ക്ക് എക്‌സ്പീരിയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകരും ക്ലസ്റ്റര്‍ ട്രെയിനിംഗില്‍ പങ്കെടുക്കണം.
പരിശീലനത്തില്‍ പങ്കെടുക്കുമ്പോള്‍ ടെക്‌സറ്റ് ബുക്ക്, ഹാന്റ്ബുക്ക്, ടീ ച്ചിംഗ് മാന്വല്‍ എന്നിവ കെണ്ടാുവരേണ്ടതാണ്.
പി.എസ്.എസി. പരീക്ഷാ കേന്ദങ്ങളായുള്ള വിദ്യാലയങ്ങളില്‍ പരീക്ഷാ സംബന്ധമായ ജോലികള്‍ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരെ ഏല്‍പ്പിച്ച ് പ്രൈമറി അധ്യാപകരെ ക്ലസ്റ്ററില്‍ പങ്കെടുപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ പ്രധാനാധ്യാപകര്‍ ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയി ച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.