Latest News

സ്‌കൂള്‍വളപ്പില്‍ പാര്‍ക്കിങ് തര്‍ക്കം: ഓട്ടോഡ്രൈവര്‍ കുത്തേറ്റു മരിച്ചു

കൊല്ലം: സ്‌കൂള്‍വളപ്പില്‍ വാഹനപാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടെ കുത്തേറ്റ് ഓട്ടോഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ഥികളെ കൊണ്ടുപോകാനെത്തിയ കല്ലുംതാഴം ഇരട്ടക്കുളങ്ങര ധന്യഭവനില്‍ ധനീഷാണ് (28) മരിച്ചത്. യുകെജി വിദ്യാര്‍ഥിനിയായ മകളെ കൂട്ടാന്‍ കാറുമായി എത്തിയ ചന്ദനത്തോപ്പ് ഫാത്തിമ മന്‍സിലില്‍ സിയാദിനെ (36) പൊലീസ് തിരയുന്നു. ഓട്ടോഡ്രൈവര്‍ കുറ്റിച്ചിറ എള്ളുവിളയില്‍ നൂറുദ്ദീന്‍ (47), കിളികൊല്ലൂര്‍ നൂറാ കോട്ടേജില്‍ ബദറുദ്ദീന്‍ (42) എന്നിവര്‍ക്കും കുത്തേറ്റു.www.malabarflash.com

കരിക്കോട്ടെ സ്‌കൂള്‍ വളപ്പില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സിയാദാണ് മൂന്നു പേരെയും കുത്തിയതെന്ന് പൊലീസ് അറിയിച്ചു.

www.malabarflash.comസ്‌കൂള്‍ മൈതാനത്തിന്റെ പടിഞ്ഞാറു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന ഭാഗത്തു കാര്‍ നിര്‍ത്തിയിട്ട ശേഷം സിയാദ് തിരിച്ചെത്തിയപ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ തടസ്സമായി നൂറുദ്ദീന്റെ ഓട്ടോ പാര്‍ക്ക് ചെയ്തിരുന്നു. ഇതാണു തര്‍ക്കത്തിനിടയാക്കിയത്. വാക്കേറ്റത്തിനിടെ നൂറുദ്ദീനു മര്‍ദനമേറ്റു. ധനീഷും സമീപം നിന്നിരുന്ന രക്ഷിതാവ് ബദറുദ്ദീനും തടസ്സം പിടിച്ചതോടെ കാറില്‍ നിന്നു കത്തിയെടുത്തു സിയാദ് മൂന്നു പേരെയും കുത്തുകയായിരുന്നു. ഇതിനു ശേഷം മകളുമായി സിയാദ് കാറില്‍ രക്ഷപ്പെട്ടു.

വയറ്റില്‍ ആഴത്തില്‍ കുത്തേറ്റ ധനീഷിനെ പാലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കല്ലുംതാഴം ബൈപാസ് റോഡിലെ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ്. അവിവാഹിതനാണ്. ധര്‍മരാജന്റെ മകനാണ്. മാതാവ്: സരള. സഹോദരി: ധന്യ.

നെഞ്ചില്‍ കുത്തേറ്റ നൂറുദ്ദീന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും വയറ്റത്തും കാലിലും കുത്തേറ്റ ബദറുദ്ദീന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. 

കിളികൊല്ലൂര്‍ പൊലീസ് കേസടുത്തു. തടിമില്‍ ഉടമയായ സിയാദിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.