Latest News

ഷവോമി 4ഐ എത്തി... ഐഫോണ്‍ 6ന് സമാനമായ ഫോണിന് വില 12999 രൂപ

ദില്ലി:[www.malabarflash.com] ഇന്ത്യ കാത്തിരുന്ന ഫോണെത്തി. നാളുകളായി സ്മാര്‍ട് ഫോണ്‍ പ്രേമികളെ ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നവര്‍ക്ക് മുന്നിലേക്ക് ഷവോമിയുടെ പുതിയ മോഡല്‍ മി ഫോര്‍ ഐ എത്തി. ഐഫോണ്‍ 6 എസിന്റെ സമാന സവിശേഷതക ളോടെയെത്തുന്ന ഫോണിന് 12999 രൂപയായിരിക്കും വില. ചൈനയ്ക്ക് പുറത്ത് ആദ്യമായി ഷവോമി പുറത്തിറക്കിയ ഫോണാണ് മി 4 ഐ. നാലു മണിക്ക് ദില്ലിയിലായിരുന്നു ഷവോമി മേധാവി ഹ്യൂഗോ ബാര ഫോണ്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 

ഇന്ത്യക്കാരുടെ ഫോണ്‍ അഭിരുചിക്ക് അനുസരിച്ചു തയാറാക്കിയ ഫോണായതിനാലാണ് മി ഫോര്‍ ഐ ഇന്ത്യയില്‍തന്നെ ലോഞ്ച് ചെയ്യുന്നതെന്ന് ബാര പറഞ്ഞു. ഫോണ്‍ പൂര്‍ണമായും പോളി കാര്‍ബണേറ്റ് ബോഡിയായിരിക്കും. അഞ്ച് ഇഞ്ച് ഹൈ ഡെഫനീഷന്‍ ഡിസ്‌പ്ലേയുള്ള ഫോണിന് 7.8 മില്ലിമീറ്ററായിരിക്കും കനം. 130 ഗ്രാം ഭാരം. ഐഫോണ്‍ സിക്‌സിന്റെ അതേ വലിപ്പവും ഡിസൈനും ആണെന്ന പ്രത്യേകതയും ഫോണിനുണ്ട്.

3120 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. പെട്ടെന്ന് ചാര്‍ജ് ചെയ്യാവുന്ന സംവിധാനം യാത്ര പതിവായവര്‍ക്കെല്ലാം ഏറെ ഉപകാരപ്രദമായിരിക്കും. പകല്‍വെളിച്ചത്തിന് അനുസരിച്ച് ടോണ്‍ മാറുന്നതായിരിക്കും ഡിസ്‌പ്ലേ. പതിമൂന്നു മെഗാപിക്‌സലിന്റെതാണ് കാമറ. ടോര്‍ച്ച് ഫീച്ചറും ലോ ലൈറ്റ് ഫോക്കസിംഗമായി രണ്ടു തരമം ഫഌഷും ഉണ്ടായിരിക്കും. മുന്‍ കാമറ അഞ്ച് മെഗാപിക്‌സലിന്റേതാണ്.

സെല്‍ഫീ ടൈമറാണ് മറ്റു ഫോണുകളില്‍നിന്ന് വ്യത്യസ്തമായി ഈ മോഡലിലുള്ളത്. ഒക്ടകോര്‍ സ്‌നാപ്ഡ്രാഗണ്‍ 615 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 2 ജിബി റാമും 16 ജിബി ഫോണ്‍മെമ്മറിയും ഉണ്ടായിരിക്കും. ആന്‍ഡ്രോയിഡ് ലോല്ലിപ്പോപ് എംയുഐ 6 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. കൂടുതല്‍ ഭാഷകളും ഫോണില്‍ ലഭ്യമാണ്. രണ്ടു മൈക്രോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാം.
12999 രൂപയ്ക്ക് ഫോണ്‍ ഇന്ത്യയില്‍ കിട്ടും. ഏപ്രില്‍ മുപ്പത് മുതല്‍ ഫ്‌ളിപ്കാര്‍ട്ട്‌ മുഖേന ഫോണ്‍ ലഭ്യമായിത്തുടങ്ങും. ഐഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഐ മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്നും ബാര പറഞ്ഞു.

Keywords: Tech, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.