Latest News

മാറിടത്തെ കുറിച്ച് കമന്റ്; ആരാധകന് തെന്നിന്ത്യന്‍ താരത്തിന്റെ ചുട്ടമറുപടി

മുംബൈ: [www.malabarflash.com] ഫേസ്ബുക്ക് പോസ്റ്റില്‍ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ചുട്ടമറുപടിയുമായി തെന്നിന്ത്യന്‍ താരം വിശാഖാ സിംഗ്. തന്റെ മാറിടത്തെ കുറിച്ച് കമന്റിട്ടയാളോടാണ് താരം കടുത്ത മറുപടി നല്‍കിയത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത തന്റെ ചിത്രത്തിന് കമന്റടിച്ച രണ്ട് ആരാധകര്‍ക്കാണ് താരം മറുപടി നല്‍കിയത്. മറുപടി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ വിശാഖ സിംഗ് വിവാദ പോസ്റ്റ് പിന്‍വലിച്ചു.

എവരിബഡി ഈസ് സംബഡിസ് ഫോറിനര്‍ എന്ന് പ്രിന്റ് ചെയ്ത വെള്ള ടീഷര്‍ട്ട് ധരിച്ച് നില്‍ക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസമാണ് വിശാഖ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതിന് വികാസ് സിംഗ് എന്ന ആരാധകന്‍ നല്‍കിയ കമന്റ് ഇങ്ങനെയാണ്: 'വാക്യം കൊള്ളാം, പക്ഷേ അതിന്റെ സ്ഥാനം ശരിയല്ല.'

അതിന് താരം നല്‍കിയ മറുപടി ഇങ്ങനെയാണ്: ഒരു ടീ ഷര്‍ട്ടില്‍ കുറിക്കേണ്ട വാക്യങ്ങള്‍ പിന്നെ തോളത്താണോ അതോ കയ്യിലാണോ കുറിക്കേണ്ടതെന്നും ഇത്തരം കമന്റുകള്‍ ഇനിയും നിര്‍ത്താറായില്ലെയെന്നും താരം വികാസിനോട് ചോദിക്കുന്നു. താങ്ങളെ പോലെയുള്ളവരുണ്ടെങ്കില്‍ സ്ത്രീകളെയും സ്ത്രീകളുടെ സുരക്ഷാ കാര്യങ്ങളും ദൈവം തന്നെ നോക്കേണ്ടി വരുമെന്നും താരം ആരാധകനോട് പറഞ്ഞു.

മാറിടവും മനോഹരം എന്ന് കമന്റിട്ട എംഡി മസ്താകിം സെയ്ഫ് എന്നയാള്‍ക്കായിരുന്നു താരത്തിന്റെ അടുത്ത മറുപടി.

താനൊരു പെണ്‍കുട്ടിയാണെന്നും എല്ലാ സ്ത്രീകള്‍ക്കും മാറിടമുണ്ടെന്ന് താങ്കളുടെ അറിവിലേക്ക് പറയുകയാണ്. തന്റെ അമ്മ, സഹോദരി, ഭാര്യ, മുത്തശ്ശി, ആന്റി, സുഹൃത്തുക്കള്‍ ഇവര്‍ക്കെല്ലാം മാറിടം ഇല്ലേയെന്നും അവരുടേത് കാണുമ്പോള്‍ മാറിടം കൊളളാമെന്ന് താന്‍ പറയുമോയെന്നും താരം ചോദിച്ചു. പറഞ്ഞത് മുഖത്ത് നോക്കി പറയാന്‍ ധൈര്യമുണ്ടോയെന്നും പേജില്‍ നിന്നും ഇറങ്ങിപ്പോകണമെന്നും താരം ആരാധകനോട് പറഞ്ഞു. ഫേക്ക് അക്കൗണ്ടെന്ന തോന്നലുള്ളത് കൊണ്ട്, യഥാര്‍ത്ഥ മുഖവുമായി വന്ന കമന്റ് ചെയ്യാന്‍ ധൈര്യമുണ്ടോയെന്നും താരം അയാളോട് ചോദിച്ചു.

സംഭവം വിവാദമായതോടെ പോസ്റ്റ് വിശാഖ സിംഗ് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിച്ചത് ആരെയും പേടിച്ചിട്ടല്ലെന്നും ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ക്ക് താല്‍പര്യമില്ലാത്തത് കൊണ്ടാണെന്നും താരം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.