Latest News

എയര്‍ഇന്ത്യ എയര്‍ ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ ഹോട്ടലില്‍ പീഡിപ്പിച്ചതായി പരാതി

മുംബൈ:[www.malabarflash.com] എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ മുംബൈയിലെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് മുംബൈ പോലീസിന് കൈമാറി.

വിശ്രമത്തിനായി മുംബൈയില്‍ ഹോട്ടലിലെത്തിയപ്പോള്‍ അതേ ഹോട്ടലില്‍ താമസക്കാരായ സഹപ്രവര്‍ത്തകന്‍ പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. ദില്ലിയില്‍ എത്തിയശേഷം വിമാനത്താവളത്തിലെ പോലീസിന് പരാതി നല്‍കുകയായിരുന്നു.

സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് മുംബൈ അന്ധേരി പോലീസ് സ്‌റ്റേഷനിലേക്ക് പരാതി കൈമാറുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.