ഉദുമ:[www.malabarflash.com] പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാററത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ വിവിരങ്ങള്‍ ഓണ്‍ലൈനില്‍ തെററായി ചേര്‍ത്തതിനെ തുടര്‍ന്ന് പ്ലസ്‌വണ്‍ പഠനം അവതാളത്തിലായ 6 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതിയോടെ പ്രവേശനം ലഭിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നാല് പേര്‍ക്ക് ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് അഡ്മിഷന്‍ ലഭിച്ചത്.
ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഏകജാല സംവിധാനത്തിലൂടെ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളാണ് ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക്കും, ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലേക്കും മാററത്തിന് അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ബാബു എന്ന അധ്യാപകന്‍ കമ്പ്യൂട്ടറില്‍ ചേര്‍ക്കുന്ന സമയത്ത് സ്‌കൂളുടെ കോഡ് നമ്പര്‍ തെററായി ചേര്‍ത്തതാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിനയായത്.
ചട്ടഞ്ചാല്‍ സ്‌കൂളിന്റെ കോഡായ 23 ന് പകരം പദ്രെ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കോഡായ 13 ാം നമ്പറാണ് ചേര്‍ത്തത്, അതുപോലെ ചെമ്മനാടിന്റെ കോഡായ 25ന് പകരം ബേത്തൂര്‍പാറ സ്‌കൂളിന്റെ 52 നമ്പറാണ് ചേര്‍ത്തത്. കിലോ മീറററുകളോളം ദുരെയുളള പെദ്രെ, ബേത്തൂര്‍പാറ സ്‌കൂളുകളിലേക്ക് പ്രവേശനം ലഭിച്ച ഉദുമയിലും പരിസരത്തുമുളള വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനമാണ് ആശങ്കയിലായത്. ഈ വാര്‍ത്ത 20.07.2015 ന് മലബാര്‍ ഫ്‌ളാഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംഭവം വിവാദമായതോടെ ഉദുമ പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് അവസരമുണ്ടായത്.
അതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന സ്‌കൂള്‍ പിടിഎ, തെററായ വിവരം കമ്പ്യൂട്ടറില്‍ ചേര്‍ത്ത അധ്യാപകനോട് വിശദീകരണം തേടിയിട്ടുണ്ട്.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment