കണ്ണൂര്‍: [www.malabarflash.com] കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം നേതാവ് പി.ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല. ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. യുഎപിഎ ചുമത്തിയതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതെന്ന് കോടതി വ്യക്തമാക്കി.
വിക്രമന്‍ അടക്കമുള്ള പ്രതികളെ സഹായിച്ചുവെന്ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ജയരാജനെതിരെ പരാമര്‍ശമുണ്ടായിരുന്നു. കേസില്‍ സിബിഐ ജയരാജനെ ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്തിട്ടില്ല. പ്രതിപ്പട്ടികയില്‍ പേരു ചേര്‍ത്താല്‍ ജയരാജനെ അറസ്റ്റ് ചെയ്‌തേക്കും. ഇതേത്തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസിലെ പ്രധാന പ്രതിയായ വിക്രമനുമായി പി.ജയരാജനുള്ള ബന്ധം, പി.ജയരാജന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ മുന്‍പ് ആക്രമിക്കപ്പെട്ട കേസുകളില്‍ മനോജ് പ്രതിയാണ്, സംഭവദിവസവും തുടര്‍ന്നുള്ള ദിവസങ്ങളിലും നടന്ന ഫോണ്‍ കോളുകള്‍ തുടങ്ങിയവയാണു പി.ജയരാജനെതിരായ പരോക്ഷ തെളിവുകളായി കുറ്റപത്രത്തില്‍ സിബിഐ നിരത്തിയിട്ടുള്ളത്. മനോജിന്റെ വധത്തിനു പുറകില്‍ പ്രതികാരവുമുണ്ടാകാം. വിക്രമനു പി. ജയരാജനുമായി വളരെയടുത്ത ബന്ധമുണ്ട്. 1995ല്‍ പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണു മനോജ്. ബിജെപിയിലേക്കുള്ള ഒഴുക്കു തടയുകയായിരുന്നു കൊലപാതകത്തിന്റെ ലക്ഷ്യമെന്നും സിബിഐ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു.
2014 സെപ്റ്റംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനോജ് കൊല്ലപ്പെട്ടത്. വാനിനു നേരെ ബോംബ് എറിഞ്ഞതിനു ശേഷം മനോജിനെ വലിച്ചിറക്കി വെട്ടിക്കൊല്ലുകയായിരുന്നു.

Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment