Latest News

ശവ്വാല്‍ മാസപ്പിറവി അറിയിക്കണമെന്ന് ഖാസിമാര്‍

കോഴിക്കോട്: [www.malabarflash.com] വ്യാഴാഴ്ച റമസാന്‍ 29ന് ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ (0483 2710146), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450),കാസര്‍കോട് ഖാസി കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ (9447630238), കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാസംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, കെപി ഹംസ മുസ്‌ല്യാര്‍, എന്‍ അലി മുസ്‌ല്യാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ (0495 2771537, 04936 203385, 0483 2734690, 0460 2202041, 0491 2509888, 04885242658, 0495 2414754), ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് വിഎം മൂസ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി (9847075786, 0474 2740397, 2760794) എന്നിവര്‍ അറിയിച്ചു. 

വ്യാഴാഴ്ച സൂര്യന്‍ അസ്തമിച്ച ശേഷം കാസര്‍കോട് 11 മിനുട്ടും കോഴിക്കോട്ടും കൊച്ചിയിലും 12 മിനുട്ടും തിരുവനന്തപുരത്ത് 13 മിനുട്ടും കഴിഞ്ഞാണ് ചന്ദ്രന്‍ അസ്തമിക്കുന്നതെന്നതിനാല്‍ മാസപ്പിറവി കാണുന്നവര്‍ അറിയിക്കണമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി (04952 722801,802, 9447885187), കെജെയു പ്രസിഡണ്ട് എ അബ്ദുല്‍ഹമീദ് മദീനി (0495 2701812, 2702803) എന്നിവര്‍ അറിയിച്ചു.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.