കോയമ്പത്തൂര്‍:[www.malabarflash.com] നൂറിലധികം തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ മക്ക ക്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ആഹ്ളാദം പ്രകടിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
മധുര തിരുമംഗലം ബി. വേല്‍മുരുകനാണ് (30) പ്രതി. ബി.ജെ.പി തമിഴ്നാട് സംസ്ഥാന ഐ.ടി വിങ് അംഗമാണ്. തിരുമംഗലം അജ്മല്‍ അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക് പോസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
തിരുമംഗലത്ത് കമ്പ്യൂട്ടര്‍ കേന്ദ്രം നടത്തുന്ന പ്രതി ഐ.ടി ബിരുദധാരിയാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാം അന്തരിച്ച സമയത്തും പ്രതി വിവാദ പോസ്റ്റിട്ടിരുന്നു. ഇന്ത്യയെയും ഹിന്ദുക്കളെയും ഒരുപോലെ സ്നേഹിച്ച ഏക മുസ്ലിമാണ് കലാമെന്നായിരുന്നു പോസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment