Latest News

ഇരുതലമൂരികളെ വില്‍ക്കാന്‍ ശ്രമം; ആറംഗസംഘം പിടിയില്‍

പേരൂര്‍ക്കട:[www.malabarflash.com] ഇരുതലമൂരികളെ വില്‍ക്കാനുള്ള ശ്രമത്തിനിടെ 6 അംഗ സംഘം ഷാഡോ പോലീസിന്റെ പിടിയിലായി. കോട്ടയം പാമ്പാടി വെള്ളൂര്‍ കൊക്കറയില്‍ ഹൗസില്‍ സുജിത്ത് (25), നേമം വെള്ളായണി കീര്‍ത്തി നഗര്‍ ഗീതു ഭവനില്‍ പ്രമോദ് (35), പാറശാല ചെങ്കല്‍ മ്‌ളാച്ചിയോട് ജി.എസ് ഭവനില്‍ ബിജിത്ത് (44), കോട്ടയം പാമ്പാടി പുത്തന്‍പറമ്പ് കുന്നേല്‍ പറമ്പില്‍ വീട്ടില്‍ വിന്‍സന്റ് (28), വെള്ളായണി പാലപ്പൂര് കല്ലുവിള പുത്തന്‍വീട്ടില്‍ സുനില്‍ (33), കോവളം മുട്ടയ്ക്കാട് പേഴുവിള സൗമ്യാ സദനത്തില്‍ രാജേഷ്‌കുമാര്‍ (35) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പിഎംജി ജംഗ്ഷനില്‍വച്ചാണ് ആറംഗസംഘം അറസ്റ്റിലായത്. ഇരുതലമൂരികളെ കടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷാഡോ പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.

ഇവര്‍ സഞ്ചരിച്ച ടവേരാ കാറിനുള്ളില്‍ അഞ്ച് അടിയോളം നീളം വരുന്ന രണ്ടു ഇരുതലമൂരികളെ ചാക്കില്‍ക്കെട്ടിയ നിലയില്‍ കണെ്ടത്തി. കൂടാതെ വാഹനത്തില്‍നിന്ന് രണ്ടു ലക്ഷംരൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മന്ത്രവാദത്തിന്റെ പേരില്‍ ഇരുതലമൂരിയെയും നക്ഷത്രആമകളെയും കടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇവരെന്നാണ് പ്രാഥമിക സൂചനകള്‍. ഇരുതലമൂരികളെ കാണിക്കുന്നതിന് ഷോ മണിയെന്ന പേരില്‍ പലരില്‍നിന്നായി ഇവര്‍ 25000 ഓളം രൂപ വാങ്ങിയിരുന്നു.

അപ്രകാരം ലഭിച്ച പണമാണ് സ്യൂട്ട്‌കേസിനുള്ളില്‍നിന്നു പോലീസ് കണെ്ടത്തിയത്. പാമ്പുകളില്‍ ഓരോന്നിനും 10 ലക്ഷത്തോളം രൂപ വില്‍പ്പന പ്രതീക്ഷിച്ചാണ് സംഘം ഇടപാടുകാരനെ പ്രതീക്ഷിച്ച് പിഎംജിയില്‍ നിന്നിരുന്നതെന്ന് പോലീസ് പറഞ്ഞു.

കര്‍ണ്ണാടകയില്‍നിന്നാണ് തങ്ങള്‍ പാമ്പുകളെ കൊണ്ടുവന്നതെന്നാണ് ചോദ്യംചെയ്യലില്‍ പ്രതികള്‍ പോലീസിനോടു പറഞ്ഞത്. ഇവരെ വിശദമായി ചോദ്യംചെയ്തുവരുന്നു.

പ്രതികളെയും പിടികൂടിയ പാമ്പുകളെയും ഫോറസ്റ്റ് അധികൃതര്‍ക്കു കൈമാറുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡിസിപി സഞ്ജയ്കുമാര്‍, കണ്‍ട്രോള്‍ റൂം എ.സി പ്രമോദ്കുമാര്‍, കന്റോണ്‍മെന്റ് എ.സി സുരേഷ്‌കുമാര്‍, മ്യൂസിയം സി.ഐ അരുണ്‍രാജ്, ഷാഡോ ടീം അംഗങ്ങളായ അരുണ്‍കുമാര്‍, യശോധരന്‍, സാബു, സജിശ്രീകാന്ത്, ഗോപകുമാര്‍, രഞ്ജിത്ത്, വിനീഷ്, അജിത്ത്, അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.